Advertisment

മോൻസ് ജോസഫ് എംഎൽഎ രാഷ്ട്രീയ നെറികേട് അവസാനിപ്പിക്കണം: കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല

New Update

കോട്ടയം: കേരള കോൺഗ്രസ്‌ എം എന്ന രാഷ്ട്രീയ പ്രസ്ഥാനം വളർത്തി വലുതാക്കുവാൻ കഴിഞ്ഞ അമ്പത്തി നാല് വർഷക്കാലം മുന്നണിക്കകത്തും പുറത്തും പോരാടിയകെഎം മാണി എന്ന് എന്ന രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസം വളർത്തി കൊണ്ട് വന്ന ഈ പാർട്ടിയെ തകർക്കുവാനും അധികാരക്കസേര സ്വപ്നം കണ്ടു കൊണ്ട് എന്ത് നെറികേട് കാണിക്കുവാനും പാർട്ടിയിലെ ന്യൂനപക്ഷത്തിന്റെ പിന്തുണ പോലും ഇല്ലാത്ത മോൻസ് ജോസഫ് എംഎൽഎ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം ഗ്രൂപ്പ് നേതാവായ പിജെ ജോസഫിനെ ഏത് വിധേനയും മത്സരിപ്പിച്ച് ഡൽഹിക്ക് പറഞ്ഞുവിടാൻ കച്ചകെട്ടിയിറങ്ങിയത് കേരളത്തിലെ ജോസഫ് ഗ്രൂപ്പിന്റെ നേതാവായി മാറി മന്ത്രി ആകാൻ ഉള്ള കുതന്ത്രം ആണെന്ന് പിജെ ജോസഫ് മനസിലാക്കണം.

Advertisment

publive-image

കേരള കോൺഗ്രസ്‌ എം പാർട്ടിയെ തകർക്കുവാൻ കൂട്ട് നിൽക്കുന്ന ഇത്തരത്തിലുള്ള നേതാക്കന്മാരെ പാർട്ടി അണികൾ അംഗീകരിക്കില്ലെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ് നടത്തി പാർട്ടിയെ നയിക്കുവാൻ കരുത്തുള്ള ജനപിന്തുണ ഉള്ള നേതാവെന്ന നിലയിൽ ജോസ് കെ മാണിയെ എത്രയും വേഗം കേരള കോൺഗ്രസ്‌ എം പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

ഈ കാര്യത്തിൽ കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ്‌ എം പ്രവർത്തകരൊന്നാകെ ജോസ് കെ മാണി എംപി യുടെ പിന്നിലാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല പറഞ്ഞു.

മോൻസ് ജോസഫ് എംഎൽഎ ആദ്യം മനസിലാക്കേണ്ടത് ചില യാഥാർത്ഥ്യങ്ങളാണ് ലയനത്തിന് മുംബുള്ള മാണിഗ്രൂപ്പിന് രണ്ട് മന്ത്രി പദവി യുഡിഎഫ് സർക്കാരിൽ ഉണ്ടായിരുന്നു കെഎം മാണിയും സിഎഫ് തോമസും ആയിരുന്നു അ മന്ത്രിമാർ. കേരള കോൺഗ്രസ്‌ ലയന ത്തോടെ സിഎഫ് തോമസ് പിജെ ജോസഫ്‌നെ വേണ്ടി മന്ത്രി സ്ഥാനം വിട്ട് കൊടുത്തത് താങ്കൾ മറക്കരുത്.

പാർട്ടി ഐക്യ ത്തിനായി മന്ത്രി സ്ഥാനം ത്യാഗം ചെയ്ത സിഎഫ് തോമസ് ആണ് കെഎം മാണി സാർ നിയമസഭയിൽ ഇരുന്ന കസേരയ്ക്ക് അർഹനെന്ന് പിജെ ജോസഫും മോൻസ് ജോസഫും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും ജോസഫ് ചാമക്കാല പറഞ്ഞു.

മാണി സാറിന്റെ വിയോഗത്തോടെ കേരള കോൺഗ്രസ് പാർട്ടി പിടിച്ചെടുക്കാമെന്ന വ്യാമോഹം മോൻസ് ജോസഫും കൂട്ടരും ഉപേക്ഷിക്കുകയാണ് നല്ലതെന്നും അല്ലാത്തപക്ഷം പരസ്യമായി പ്രതികരിക്കാൻ മടിക്കില്ലെന്നും ചാമക്കാല മുന്നറിയിപ്പ് നൽകി.

Advertisment