Advertisment

വിപ്പിനെ മറികടന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട് മാണി വിഭാഗം 

New Update

തിരുവനന്തപുരം:  പാര്‍ട്ടി വിപ്പ് നല്‍കേണ്ട കത്ത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സ്പീക്കര്‍ക്ക് നല്‍കിയ മോന്‍സ് ജോസഫിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മാണി വിഭാഗം. കെ എം മാണിയുടെ അഭാവത്തില്‍ നിയമസഭയില്‍ അദ്ദേഹത്തിന്റെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ട് മോന്‍സ് സ്പീക്കര്‍ക്ക് നല്‍കിയ കത്താണ് വിവാദമായത്.

publive-image

പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണ്. കത്ത് നല്‍കേണ്ടതും വിപ്പാണ്.  ഈ സാഹചര്യത്തില്‍ മോന്‍സ് ജോസഫ് കത്ത് നല്‍കിയത് ചട്ടലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ മോന്‍സിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം രംഗത്തെത്തി.

kerala congress new
Advertisment