Advertisment

പി ജെ ജോസഫിന്റേത് ഇടക്കാല ചുമതല മാത്രം. കേരളാ കോണ്‍ഗ്രസ് ഭരണഘടനാ പ്രകാരം ചെയര്‍മാന്‍ ഇല്ലാതായാല്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണം. നാലിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന കമ്മിറ്റി ചേരണം. കമ്മിറ്റി വിളിക്കാന്‍ ജോസഫ് വിഭാഗം മടിക്കുന്നത് പാര്‍ട്ടിയിലെ മൃഗീയ ഭൂരിപക്ഷം ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിക്കുമെന്ന ഭയം മൂലം. ജോസഫിന് മുമ്പില്‍ അവശേഷിക്കുന്നത് മറ്റ്‌ ഗത്യന്തരങ്ങളൊന്നുമില്ലാതെയുള്ള പടിയിറക്കം മാത്രം

New Update

കോട്ടയം:  കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന് ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത് ഇടക്കാല നടപടി മാത്രം. പാര്‍ട്ടി ഭരണഘടനയുടെ 29 -)൦ വകുപ്പ് പ്രകാരം ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ്.  ആ ചുമതല കൈമാറ്റം മാത്രമാണ് ഇന്ന് നടന്നത്.

Advertisment

അതേസമയം, പാര്‍ട്ടി ഭരണഘടനയുടെ 31 വകുപ്പ് പ്രകാരം പാര്‍ട്ടി ചെയര്‍മാന്‍ മരിക്കുകയോ രാജിവയ്ക്കുകയോ പുറത്താക്കുകയോ ചെയ്‌താല്‍ ബന്ധപ്പെട്ട കമ്മിറ്റി കൂടി പുതിയ ചെയര്‍മാനെ വരെ തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ.

publive-image

മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ പാര്‍ട്ടി ഘടനപ്രകാരം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര് വിളിച്ചുകൂട്ടണം എന്നും കേരളാ കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നില്ല. മാത്രമല്ല, മേല്‍പ്പറഞ്ഞ പ്രകാരം അടിയന്തിര സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന കമ്മിറ്റിയുടെ നാലില്‍ ഒന്ന് അംഗങ്ങള്‍ ഒത്തുകൂടി ഒപ്പിട്ട് നോട്ടീസ് നല്‍കിയാല്‍ കമ്മിറ്റി ചേരണമെന്നാണ് ചട്ടം. ആ കമ്മിറ്റിയ്ക്ക് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുകയും ചെയ്യാം.

ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം മടിച്ചു നില്‍ക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ നാലില്‍ മൂന്ന്‍ ശതമാനം പേരും മാണി ഗ്രൂപ്പിനൊപ്പമാണ്. മാത്രമല്ല, ജോസഫ് ഗ്രൂപ്പിന്റെ ആകെയുള്ള 4 ജില്ലാ പ്രസിഡന്റുമാരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളിലും ഒരു വിഭാഗവും നിലവില്‍ മാണി ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തുന്നുണ്ട്.

publive-image

കേരളാ കോണ്‍ഗ്രസുകളുടെ ചരിത്രം നേതാക്കന്മാരെ ആശ്രയിച്ച് ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ പാര്‍ട്ടികളുമായി വളരുന്നതും പിളരുന്നതുമാണ്. കേരളാ കോണ്‍ഗ്രസ് - എം എന്നത് 4 പതിറ്റാണ്ടിലേറെയായി കെ എം മാണിയോടുള്ള ആദരവിലും ആഭിമുഖ്യത്തിലും ആരാധനയിലും രൂപംകൊണ്ട പാര്‍ട്ടിയാണ്. അതിന്റെ പേര് തന്നെ അറിയപ്പെടുന്നത് അങ്ങനെയാണ്.

ആ നിലയ്ക്ക് പുറത്ത് നിന്നും ഇടയ്ക്ക് വന്നുകയറിയ ഒരാള്‍ക്ക് മാണി വിഭാഗത്തിന്റെ നായകത്വം ഏറ്റെടുക്കുക അസാധ്യമാണ്. ആ പാര്‍ട്ടിയുടെ അണികള്‍ അത് വകവച്ചുകൊടുക്കത്തുമില്ല.

publive-image

അതിനാല്‍ തന്നെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ജോസ് കെ മാണി ചെയര്‍മാനാകണമെന്നതാണ്. അവര്‍ക്ക് മുമ്പില്‍ മറ്റൊരു പേര് ഉയരുന്നുമില്ല. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കടുത്ത നിലപാടുകളെടുക്കാതെ മൌനം പാലിച്ച മാണി വിഭാഗം ഇനി കടുത്ത നിലപാടുകളിലേക്ക് നീങ്ങുക തന്നെ ചെയ്യും.

അങ്ങനെ വന്നാല്‍ പി ജെ ജോസഫിന് അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. അങ്ങനെ വന്നാല്‍ ജോസഫ് പുറത്തുപോകുമെന്ന് കരുതുന്നവരാണ് ഏറെയെങ്കിലും ജോസഫ് ഇനി ഒരു പാര്‍ട്ടി കൊണ്ടുനടക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്‌. അത് ജോസഫിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

kerala congress new pala ele
Advertisment