Advertisment

സ്വയം പ്രഖ്യാപിതനായി ചെന്നാല്‍ നിയമസഭയില്‍ മാണിയുടെ കസേര ജോസഫിന് കിട്ടില്ലെന്ന് സൂചന. പാര്‍ലമെന്ററി പാര്‍ട്ടിയുടെ രേഖ സ്പീക്കര്‍ ആവശ്യപ്പെടും !

New Update

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസിന്റെ സ്വയം പ്രഖ്യാപിത പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായുള്ള പി ജെ ജോസഫിന്റെ പ്രഖ്യാപനം നിയമസഭയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അംഗീകരിച്ചേക്കില്ല.  നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ മുന്‍നിരയില്‍ ഡോ. എം കെ മുനീറിനോട് ചേര്‍ന്നുള്ള കസേര കെ എം മാണിക്ക് പകരം പി ജെ ജോസഫിന് അനുവദിക്കണമെങ്കില്‍ സ്പീക്കര്‍ തീരുമാനിക്കണം.

Advertisment

publive-image

കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന്‍ ലീഡറെ തെരഞ്ഞെടുത്തതായി സ്പീക്കറെ അറിയിച്ചാല്‍ മാത്രമേ സ്പീക്കര്‍ സീറ്റ് അനുവദിക്കൂ.

എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് നേതാവാകാന്‍ പി ജെ ജോസഫ് ഒരുക്കമല്ല. പകരം ഡെപ്യൂട്ടി ലീഡറായ തന്നെ ലീഡറായി അംഗീകരിച്ചാല്‍ മതിയെന്നതാണ് ജോസഫിന്റെ നിലപാട്. അത് മാണി വിഭാഗം അംഗീകരിക്കില്ല.

ജോസഫിനെ ലീഡറാക്കാന്‍ ജോസ് കെ മാണി വിഭാഗം ഒരുക്കമാണ്. എന്നാല്‍ സംസ്ഥാന സമിതി ചേര്‍ന്ന്‍ ചെയര്‍മാനെയും ലീഡറെയും തെരഞ്ഞെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ യോഗം വിളിക്കാന്‍ ജോസഫ് ഒരുക്കമല്ല, പകരം പാര്‍ട്ടിയില്‍ ജനാധിപത്യം വേണ്ട, ഏകാധിപത്യം മതിയെന്നതാണ് ജോസഫിന്റെ നിലപാട്.

ഈ സാഹചര്യത്തില്‍ ജോസഫിന്റെ സ്വയം പ്രഖ്യാപിത പദവി അംഗീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്നില്ല.  തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Advertisment