Advertisment

നേതാവാകാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി ! ജൂണ്‍ 9 നകം പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ സ്പീക്കറുടെ കത്ത് ! അതിനുമുമ്പ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി കേരളാ കോണ്‍ഗ്രസ് !

New Update

തിരുവനന്തപുരം:   പാര്‍ലമെന്‍ററി പാര്‍ട്ടി വിളിക്കാതെ കേരളാ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിന് തിരിച്ചടി.  ജൂണ്‍ 9 നകം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുകൂട്ടി പുതിയ ലീഡറെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കേരളാ കോണ്‍ഗ്രസിന് കത്ത് നല്‍കി.

Advertisment

publive-image

നിയമസഭയില്‍ കെ എം മാണി ഇരുന്ന കസേര പി ജെ ജോസഫിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എന്നിവര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സ്പീക്കറുടെ ആവശ്യം.

ഇന്ന് രാവിലെ ചേര്‍ന്ന സമ്മേളനത്തില്‍ കെ എം മാണി ഇരുന്ന സീറ്റ് സ്പീക്കര്‍ പി ജെ ജോസഫിന് അനുവദിച്ചിരുന്നു. എന്നാല്‍ ഇത് സീറ്റ് അറേജ്മെന്റ് എന്ന താല്‍ക്കാലിക നടപടി മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, രാവിലെ കെ എം മാണിക്ക് ആദരം അര്‍പ്പിക്കുന്നതായിരുന്നു സഭാ നടപടി.

publive-image

ആ സാഹചര്യത്തില്‍ കെ എം മാണിയുടെ കസേര വിവാദമാക്കി ഒഴിച്ചിടുന്നത് ശരിയല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജോസ് കെ മാണി വിഭാഗവും അത് ശരിവച്ചു.

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കണമെങ്കില്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ഭരണഘടന. അങ്ങനെയെങ്കില്‍ ചെയര്‍മാനെ ആദ്യം തെരഞ്ഞെടുക്കണം. അതിനു യോഗം വിളിക്കണം. ഇതിന് ജോസഫ് തയാറല്ല. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷമില്ലെന്നതാണ് ജോസഫിന് തിരിച്ചടി.

kerala congress new pala ele
Advertisment