Advertisment

കേരള കോൺഗ്രസിലെ ആഭ്യന്തര വിഷയത്തിൽ പക്ഷംപിടിക്കുന്ന ജോണി നെല്ലൂരിന്റെ നിലപാട് വീട്ടുകാര്യത്തിൽ തോട്ടക്കാരന്റെ അഭിപ്രായത്തിന് തുല്യമെന്ന് യൂത്ത് ഫ്രണ്ട് എം പ്രസിഡൻറ് സാജൻ തൊടുക

New Update

കോട്ടയം:  കേരള കോൺഗ്രസ് എം പാർട്ടിയിലെ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ നടത്തിയ പക്ഷം പിടിച്ചുള്ള അഭിപ്രായപ്രകടനം കേരള കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലായി മാത്രമെ കാണാൻ കഴിയുവെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക പറഞ്ഞു.

Advertisment

publive-image

ഐക്യ ജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് ജോണി നെല്ലൂർ നടത്തിയ പ്രസ്താവന അപക്വവും പക്ഷപാതപരവുമാണ്. യുഡിഎഫിലെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാൾ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വീട്ടുകാര്യങ്ങളിൽ തോട്ടക്കാരൻ അഭിപ്രായം പറയുന്ന പോലെ മാത്രമേ ഇതിനെ കാണാൻ കഴിയൂ.

ജോസ് കെ മാണിയും കേരള കോൺഗ്രസ്എം നേതൃത്വവും പ്രശ്നപരിഹാരത്തിനും സമവായത്തിനുമായി വിട്ടുവീഴ്ച ചെയ്തെങ്കിലും ഏകപക്ഷീയമായ തീരുമാനങ്ങളോടെ പാർട്ടിയിലെ ജോസഫ് വിഭാഗം മുന്നോട്ടു പോയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇക്കാര്യം കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചതാണ്.

കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് യുഡിഎഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് ആണ് ജോണി നെല്ലൂരിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് കാരണമെന്ന് സംശയിക്കുന്നുവെന്നും സാജൻതൊടുക പറഞ്ഞു.

 

 

Advertisment