Advertisment

പാർട്ടിയിൽ നിന്നു പുറത്തു പോയവർ നടത്തിയ പുറത്താക്കൽ അപഹാസ്യം: സജി മഞ്ഞക്കടമ്പിൽ

New Update

തിരുവനന്തപുരം:  യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരം എന്‍ എം എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമയത്തു തന്നെ പാർട്ടിയിൽ നിന്നും പുറത്തു പോയവർ യൂത്ത് ഫ്രണ്ട് ഭാരവാഹികൾ പോലുമല്ലാത്ത കുറെ ആളുകളെ കൂട്ടി കോട്ടയത്ത് വിമത യോഗം വിളിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നത് അപഹാസ്യവും 2019 ലെ ഏറ്റവും വലിയ തമാശയാണെന്നും സജി മഞ്ഞക്കടമ്പില്‍.

Advertisment

publive-image

കെ.എം മാണി സാറും, പി.ജെ ജോസഫ് സാറും, സി.എഫ് തോമസ് സാറും ചേർന്ന് രൂപം കൊടുത്ത കേരളാ കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) ന്റെ സംസ്ഥാന പ്രസിഡന്റ് ഇപ്പോഴും താൻ തന്നെയാണെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു. മാണി സാറിന്റെ മരണത്തെ തുടർന്ന് ഭരണഘടന പ്രകാരം ചെയർമാന്റെ ചുമതലയോടെ പാർട്ടിയെ നയിക്കുന്നത് പി ജെ ജോസഫ് ആണെന്നും സജി പറഞ്ഞു.

കെ.എം.മാണി സാറിന്റെ നേതൃത്വത്തിൽ നടന്ന കേരളാ കോൺഗ്രസ് യോജിപ്പിനെ തകർക്കാനുള്ള നീക്കം നടത്തുവർക്ക് മാണിസാറിന്റെ ആത്മാവ് മാപ്പ് നൽകില്ല എന്നും സജി അഭിപ്രായപ്പെട്ടു.

Advertisment