Advertisment

കേരളാ കോണ്‍ഗ്രസിലെ പുതിയ തര്‍ക്കം ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയെ ചൊല്ലി. കെ എം മാണി പ്രഖ്യാപിച്ച സ്റ്റീഫന്‍ ജോര്‍ജ്ജിന് ഔദ്യോഗിക രേഖകള്‍ കൈമാറിയിട്ടില്ലെന്ന് ആക്ഷേപം. സ്റ്റീഫന്‍ ചുമതലയേറ്റപ്പോള്‍ ഔദ്യോഗിക രേഖകള്‍ ഓഫീസില്‍ നിന്നും കടത്തിയതായും ആരോപണം 

New Update

കോട്ടയം:   കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ പ്രധാന തടസം ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് സൂചന. ആരാണ് യഥാര്‍ത്ഥ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയെന്നാണ് പാര്‍ട്ടിയിലെ പുതിയ തര്‍ക്കം.

Advertisment

കേരളാ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുശേഷം കഴിഞ്ഞ നവംബര്‍ 14, 15 തീയതികളില്‍ നടന്ന ചരല്‍ക്കുന്ന് സമ്മേളനം സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം എല്‍ എയെ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നു.

publive-image

സ്റ്റീഫന്‍ ജോര്‍ജ്ജ് ഓഫീസിലെത്തി ചുമതലയും ഏറ്റിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി കൈവശം വയ്ക്കേണ്ട മിനിട്സ്, പാര്‍ട്ടി രേഖകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നതാണ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ പരാതി. അതില്ലാതെ യോഗം വിളിക്കാനില്ലെന്ന നിലപാടില്‍ സ്റ്റീഫന്‍ ഉറച്ചു നില്‍ക്കുന്നു.

ജോയ് എബ്രഹാം ഉടക്കിയത് ഓഫീസ് ചുമതല നഷ്ടമായപ്പോള്‍

കേരളാ കോണ്‍ഗ്രസിലെ പുതിയ തര്‍ക്കം ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയെ ചൊല്ലി, കെ എം മാണി പ്രഖ്യാപിച്ച സ്റ്റീഫന്‍ ജോര്‍ജ്ജിന് ഔദ്യോഗിക രേഖകള്‍ കൈമാറിയിട്ടില്ലെന്ന് ആക്ഷേപം !

എന്നാല്‍ സ്റ്റീഫന് ഓഫീസ് ചാര്‍ജ്ജ് കൈമാറിയതോടെ മാണി ഗ്രൂപ്പുമായി തെറ്റിയ മുന്‍ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹം പുതിയ ചുമതലക്കാരന്‍ രേഖകളൊന്നുമില്ലാതെ യോഗം വിളിച്ചു കാണിക്കട്ടെ എന്ന നിലപാടിലാണ്. ഔദ്യോഗികമായി സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള അധികാരം ജോയ് എബ്രാഹത്തിനില്ലെന്നതാണ് വാസ്തവം. അദ്ദേഹം യോഗം വിളിക്കാന്‍ മടിക്കുന്നതും അതിനാലാണ്.

കാരണം, ചരല്‍ക്കുന്ന് പാര്‍ട്ടി സമ്മേളനത്തിലെ തീരുമാന പ്രകാരം പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ എം മാണി സ്റ്റീഫന്‍ ജോര്‍ജ്ജിനെ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചതോടെ തന്റെ അധികാരങ്ങള്‍ അവസാനിച്ചു എന്ന് ജോയ് എബ്രാഹത്തിനറിയാം.  അതിനുശേഷം ജോയ് എബ്രാഹം ഇതുവരെ ഓഫീസ് ചാര്‍ജ്ജ് ചുമതലകള്‍ നിര്‍വഹിച്ചിട്ടുമില്ല. പകരം ഓഫീസില്‍ തന്റെ കൈവശം സൂക്ഷിക്കേണ്ട രേഖകള്‍ അദ്ദേഹം ഔദ്യോഗികമായി സ്റ്റീഫന്‍ ജോര്‍ജ്ജിന് കൈമാറിയിട്ടില്ല.

publive-image

മാണിസാറിന്റെ അനാരോഗ്യം കാര്യങ്ങള്‍ അട്ടിമറിച്ചു

ഇക്കാര്യം സ്റ്റീഫന്‍ ജോര്‍ജ്ജ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴേയ്ക്കും മാണി സാര്‍ ആശുപത്രിയിലായിരുന്നു. മാണിസാര്‍ മടങ്ങിവരും വരെ തര്‍ക്കം വേണ്ട, ഓഫീസ് ചാര്‍ജ്ജ് ചുമതല നഷ്ടപ്പെട്ടതോടെ പിണങ്ങി നില്‍ക്കുന്ന ജോയി എബ്രാഹത്തെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ട എന്നായിരുന്നു അന്ന് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പകരം മാണിസാര്‍ പാലാ വീട്ടില്‍ തിരികെയെത്തിയശേഷം ബന്ധപ്പെട്ട രേഖകള്‍ മാണി സാറിന്റെ സാന്നിധ്യത്തില്‍ തന്നെ സ്റ്റീഫന്‍ ജോര്‍ജ്ജിന് കൈമാറാം എന്നതായിരുന്നു ധാരണ.

അതുവരെ അതൊഴികെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാനും സ്റ്റീഫന് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് കാലങ്ങളായി കാട് പിടിച്ച് അനാഥമായി കിടന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം അറ്റകുറ്റപ്പണി നടത്തി. അതോടെ, കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് സ്റ്റീഫന്‍ ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലാണ്.

publive-image

സ്റ്റീഫന്റെ ചുമതല പെയിന്റടിയെന്ന്‍ കളിയാക്കല്‍

എന്നാല്‍ സ്റ്റീഫന്‍ ജോര്‍ജ്ജിന് പെയിന്റിങ്ങും ഓഫീസ് വൃത്തിയാക്കലും മാത്രമാണ് ചുമതല, ബാക്കിയൊക്കെ ജോയ് എബ്രാഹം നോക്കിക്കൊള്ളും എന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ പ്രചരണ൦. അതായത് മുന്‍ എം എല്‍ എയും മുതിര്‍ന്ന നേതാവുമായ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയെ, ഓഫീസ് സെക്രട്ടറി ബാബുവിനൊപ്പം ചിത്രീകരിക്കുകയായിരുന്നു ജോസഫ് വിഭാഗം. ഇത് സ്റ്റീഫന്‍ ജോര്‍ജ്ജിനെയും പ്രകോപിപ്പിച്ചു.

അതിനിടെ, കോട്ടയം ലോക്സഭാ സീറ്റിലേക്ക് അവസാനം വരെ പരിഗണിക്കപ്പെട്ടിട്ടും സീറ്റ് നഷ്ടപ്പെട്ടതും സ്റ്റീഫനെ നിരാശനാക്കിയിരുന്നു. എങ്കിലും മാണി വിഭാഗത്തിനൊപ്പം ഉറച്ചു നില്‍ക്കുന്ന നിലപാടാണ് സ്റ്റീഫന്റെത്. പക്ഷെ, ബന്ധപ്പെട്ട രേഖകള്‍ ഓഫീസിലെത്തിക്കാതെ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാനില്ലെന്ന നിലപാടിലാണ് സ്റ്റീഫന്‍ ജോര്‍ജ്ജ്.

ഇതിനിടെ യോഗം വിളിക്കാന്‍ ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും കടുത്ത സമ്മര്‍ദ്ദമുണ്ട്.

publive-image

അണികള്‍ നിലമറക്കുമോ ?

കെ എം മാണിയുടെ മുപ്പതാം ചരമദിനം കഴിഞ്ഞിട്ടുപോലും പാര്‍ട്ടിയുടെ പേരില്‍ ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തതില്‍ അണികള്‍ക്കിടയില്‍ കടുത്ത നിരാശയുണ്ട്. മാത്രമല്ല, ഇത് ജനങ്ങള്‍ക്കിടയില്‍ കേരളാ കോണ്‍ഗ്രസിനെ അപഹാസ്യരാക്കുകയും ചെയ്തിട്ടുണ്ട്.

പദവികളുടെ കാര്യത്തില്‍ തീരുമാനമാകാതെ പാര്‍ട്ടി യോഗങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫും മോന്‍സ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍. ഓഫീസ് ചാര്‍ജ്ജ് നഷ്ടപ്പെട്ടതോടെ ജോയ് എബ്രാഹവും ജോസഫ് ഗ്രൂപ്പിനൊപ്പമാണ്.

എന്തായാലും ഇനിയും യോഗം ചേരാന്‍ താമസിച്ചാല്‍ അണികള്‍ ആത്മസംയമനം വെടിയുമെന്ന നിലയിലാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥിതി. അമേരിക്കന്‍ ഭൂഖണ്ഡത്തിലും ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലുമൊക്കെയുള്ള പ്രവാസി മലയാളികള്‍ ചേര്‍ന്ന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ചെങ്കിലും മാണിയുടെ തണലില്‍ വളര്‍ന്ന അഞ്ഞൂറില്‍ താഴെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയില്‍ ഒരു അനുശോചന യോഗം ചേരാന്‍ കഴിഞ്ഞില്ലെന്നതാണ് രാഷ്ട്രീയ പാപ്പരത്വമായി വിലയിരുത്തപ്പെടുന്നത്.

kerala congress new pala ele
Advertisment