Advertisment

തോമസ്‌ ഉണ്ണിയാടന്‍ ജോസ് കെ മാണിയെ വിട്ട് വീണ്ടും ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നതായി അഭ്യൂഹം !

New Update

തിരുവനന്തപുരം:  മാണി വിഭാഗത്തില്‍ നിന്നും ജോസഫ് വിഭാഗത്തിലേക്ക് പോകുകയും അവിടെ നിന്ന് കെ എം മാണിയുടെ നിര്യാണശേഷം വീണ്ടും മാണി ഗ്രൂപ്പില്‍ മടങ്ങിയെത്തുകയും ചെയ്ത മുന്‍ ചീഫ് വിപ്പ് തോമസ്‌ ഉണ്ണിയാടന്‍ വീണ്ടും നിലപാട് മാറ്റിയതായി സൂചന.

Advertisment

ഇന്ന് തിരുവനന്തപുരത്ത് എം എല്‍ എ ഹോസ്റ്റലില്‍ ചേര്‍ന്ന ജോസഫ് വിഭാഗം നേതാക്കളുടെ രഹസ്യ യോഗത്തില്‍ തോമസ്‌ ഉണ്ണിയാടനും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഹോട്ടലില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ഉണ്ണിയാടന്‍ പങ്കെടുത്തില്ലെന്നും പറയുന്നു.

publive-image

കെ എം മാണിയുടെ ഒഴിവില്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കങ്ങളില്‍ സജീവമായിരുന്നു അടുത്തിടെ വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ തോമസ്‌ ഉണ്ണിയാടന്‍.  പകരം ജോസ് കെ മാണി ചെയര്‍മാനാകുമ്പോള്‍ ഒഴിവുവരുന്ന ഏക വൈസ് ചെയര്‍മാന്‍ പദവിയായിരുന്നു ഉണ്ണിയാടന്റെ ആവശ്യം. എന്നാല്‍ ഇത് ജോസ് കെ മാണി അംഗീകരിച്ചില്ലെന്ന് പറയപ്പെടുന്നു.

ഇതിനിടെയാണ് ജോസഫ് വിഭാഗത്തേയ്ക്ക് അദ്ദേഹം ചുവട് മാറ്റിയതെന്ന് പറയപ്പെടുന്നു.

യോഗത്തിലേക്ക് ജോസ് കെ മാണി വിഭാഗം നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ക്ഷണിച്ചാല്‍ പോലും സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഔദ്യോഗിക സ്വഭാവമുള്ള മറ്റൊരു യോഗത്തിലും സംബന്ധിക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. അതിനിടയിലാണ് രഹസ്യ യോഗത്തിനു മുന്‍പ് പിജെ ജോസഫിന്‍റെ ഫ്ലാറ്റില്‍ നടന്ന പ്രധാന യോഗത്തില്‍ ഉണ്ണിയാടന്‍ പങ്കെടുത്തത്.

ഇരിങ്ങാലക്കുടയിലെ മുന്‍ എം എല്‍ എ ആയ തോമസ്‌ ഉണ്ണിയാടന്‍ കേരളാ കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫിനൊപ്പം സീനിയറാണ്.

kerala congress new pala ele
Advertisment