Advertisment

ചെന്നിത്തലയ്ക്കും പി ജെ ജോസഫിനുമെതിരായ മുഖപ്രസംഗം: പ്രതിശ്ചായയില്‍ നിന്ന് ഡോ. കുര്യാസ് കുമ്പളക്കുഴി തെറിക്കും. മുഖപ്രസംഗത്തില്‍ പ്രതിഷേധമറിയിച്ച് ജോസ് കെ മാണി രംഗത്ത്. പത്രാധിപര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജോസ് കെ മാണിയുടെ നിര്‍ദ്ദേശം

New Update

കോട്ടയം:  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെയും കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിശ്ചായയുടെ എഡിറ്റര്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ പദവി തെറിച്ചേക്കും.

Advertisment

publive-image

പാര്‍ട്ടി വൈസ് ചെയര്‍മാനും കെ എം മാണിയുടെ മകനുമായ ജോസ് കെ മാണി എം പി തന്നെയാണ് മുഖപ്രസംഗത്തില്‍ അതൃപ്തി അറിയിക്കുകയും പത്രാധിപരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.  പാര്‍ട്ടി നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കവേ യു ഡി എഫ് ചെയര്‍മാനെയും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ലേഖനം മുഖപത്രത്തില്‍ വന്നതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

രമേശ്‌ ചെന്നിത്തലയുമായുണ്ടായിരുന്ന തെറ്റിധാരണകള്‍ കെ എം മാണിയും രമേശ്‌ ചെന്നിത്തലയും ജോസ് കെ മാണിയും ഒപ്പമിരുന്ന് സംസാരിച്ച് നീക്കിയിരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് എന്തുകൊണ്ട് ബാര്‍ കോഴ വിവാദത്തില്‍ കേസ് ചാര്‍ജ്ജ് ചെയ്യേണ്ടി വന്നുവെന്നും ഒടുവില്‍ ഏത് സര്‍ക്കാര്‍ എത്ര ആവര്‍ത്തി അന്വേഷിച്ചാലും മാണി നിരപരാധിയാണെന്ന് വ്യക്തമാകുന്ന നിലയില്‍ മാണിക്കെതിരെയുണ്ടായിരുന്ന ആരോപണങ്ങള്‍ ശാസ്ത്രീയമായി തന്നെ തെറ്റാണെന്ന തെളിവുകള്‍ സഹിതം അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തത് കെ എം മാണിക്കും ബോധ്യമായിരുന്നു.

യു ഡി എഫ് സര്‍ക്കാരിനെ കാലത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശന്‍ വഴിവിട്ട് അന്വേഷണം കൊണ്ടുപോയപ്പോള്‍ കര്‍ശന ഇടപെടല്‍ നടത്തുകയും അന്വേഷണം സുതാര്യമാക്കുകയും ചെയ്തത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയുടെ ഇടപെടല്‍ മൂലമായിരുന്നു.

കെ എം മാണിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ തന്നെ ശേഖരിച്ചത് ആഭ്യന്തര മന്ത്രിയുടെ കര്‍ശന ഇടപെടല്‍ പ്രകാരമായിരുന്നു. ഒടുവില്‍ കെ എം മാണിയുടെ നിര്യാണ ശേഷം ബഹുമാനപ്പെട്ട ഹൈക്കോടതി ബാര്‍ കോഴ കേസ് അവസാനിപ്പിച്ചതും ഈ തെളിവുകള്‍ കൂടി പരിഗണിച്ച് ഈ കേസില്‍ കെ എം മാണി കുറ്റവാളിയല്ല എന്ന് വിലയിരുത്തിത്തന്നെയാണ്. He is not an accused എന്ന് ജസ്റ്റിസ് ഉബൈദ് ആ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

kerala congress new pala ele
Advertisment