Advertisment

തോണി തുഴഞ്ഞ് ഖത്തറിലേക്ക് ഒരു യാത്ര. മഴ ദുരന്തത്തില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ട യുവാവ് തോണിയില്‍ യാത്ര പുറപ്പെടുന്ന വീഡിയോ വൈറലായി

New Update

മലപ്പുറം:  മഴക്കെടുതി മൂലം നാട്ടുകാര്‍ അനുഭവിച്ച ദുരിതങ്ങളുടെ കാഴ്ചകള്‍ക്ക് അവധിയില്ല.  എല്ലാം മനസിനെ കുളിരണിയിപ്പിക്കുന്നത്. ഇതില്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം കുറ്റിക്കടവില്‍ നിന്നും ഖത്തറിലേക്ക് യാത്രയായ മലയാളി യുവാവിന്റെത്.

Advertisment

വീടിന് ചുറ്റും വെള്ളം കയറിയതോടെ ഒറ്റപ്പെട്ടുപോയിടത്ത് നിന്ന് പെട്ടിയുമായി തോണിയിലായിരുന്നു യാത്രയുടെ തുടക്കം. ഇവിടുന്നു നിന്നും വെള്ളം നിറഞ്ഞ പുരയിടങ്ങളിലൂടെ വള്ളം തുഴഞ്ഞു കുറ്റിക്കടവിലെത്തി അവിടെ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

ഖത്തറില്‍ പ്രവാസിയാണ് ഈ യുവാവ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികളുടെയൊക്കെ ഈ സമയത്തെ ദുരിത കാഴ്ചകളില്‍ ഒന്നായിരുന്നു ഇത്. അവധി ആഘോഷിക്കാന്‍ നാട്ടിലെത്തി മടങ്ങുമ്പോള്‍ പല സര്‍വീസുകളും റദ്ദാക്കിയ നിലയിലാണ്.

റദ്ദാക്കിയ ടിക്കറ്റുകള്‍ക്ക് പത്തിരട്ടി വില വരെയാണ് വിമാന കമ്പനികള്‍ ചോദിക്കുന്നത്.  പല കമ്പനികളും ഇക്കോണമി ടിക്കറ്റ് ഇല്ലെന്ന് വരുത്തി ഉയര്‍ന്ന നിരക്കില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ വരെ എടുപ്പിച്ചാണ് പാവം പ്രവാസികളെ പിഴിഞ്ഞുകൊണ്ടിരിക്കുന്നത്.

Advertisment