കൊടുക്കെടോ ! സമ്പാദിച്ചതില്‍ കുറച്ചു കുറയട്ടെ; വെള്ളത്തില്‍ കിടന്ന് നീന്തുന്നവനെ പിടിച്ചു കയറ്റെണ്ടേ ? മലയാളിക്ക് മാത്രമേ അത് പറ്റൂ.. – വൈറലായി ഫാ. ഡേവിസ് ചിറമേലിന്റെ വീഡിയോ 

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, August 20, 2018

തൃശൂര്‍:  ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്റെ വീഡിയോ ആയിരുന്നു.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തോട് വെള്ളത്തില്‍ കിടന്ന് നീന്തുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിറമേലച്ചന്‍.

“കൊടുക്കെടോ, ജീവിതത്തില്‍ നാം സമ്പാദിച്ചുവച്ചിട്ടുള്ളതില്‍ കുറച്ചു കുറയട്ടെ. വെള്ളത്തില്‍ കിടന്ന് തുഴയുന്നവരെ നമുക്ക് പിടിച്ചു കയറ്റെണ്ടേ ? മലയാളിക്ക് മാത്രമേ അത് പറ്റൂ മക്കളെ” എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ചിറമേലച്ചന്റെ വാക്കുകള്‍ മലയാളി ഏറ്റെടുത്തുകഴിഞ്ഞു.

×