ആർഭാടം ഒഴിവാക്കി 1 ലക്ഷം രൂപ ദുരിതമനുഭവിക്കുന്നവർക്ക് നൽകി നവദമ്പതികൾ

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, August 22, 2018

പാലക്കാട്:  ഈ മാസം 20-)൦ തീയതി പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി രാജഗിരി ദേവാലയത്തിൽ വച്ച് വിവാഹിതാരയ കൊച്ചുപറമ്പിൽ, ഇമ്മാനുവൽ – മെഴ്സി ദമ്പതികളുടെ മകൻ ജിജോ ഇമ്മാനുവേലും പനിച്ചേപ്പിള്ളി സെബി – ഡെയ്സി ദമ്പതികളുടെ മകൾ അനിറ്റ് എന്നിവരാണ് തങ്ങളുടെ വിവാഹ ആഘോഷങ്ങളുടെ ആർഭാടം ഒഴിവാക്കി 1 ലക്ഷം രൂപ പ്രളയദുരിതം അനുഭവിക്കുന്നവർക്ക് നൽകി മാതൃകയായത്.

1 ലക്ഷം രുപയുടെ ചെക്ക് വിവാഹശേഷം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ രാജഗിരി തിരുഹൃദയ ദേവലയ ഇടവക വികാരി റവ.ഫാ. ജോസ് കൊച്ചുപറമ്പിലിന് കൈമാറി.

സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനം നടത്തിയ ദമ്പതികൾക്കും കുടുംബാഗങ്ങൾക്കും സമൂഹത്തിന്റെ വിവിധ മേഘലയിൽ നിന്ന് അഭിനന്ദനന പ്രവാഹമാണ്. വിവിധ കാലഘട്ടത്തിൽ ഇടവക – ഫൊറോന തലത്തിൽ KCYM നേതൃത്വത്തിൽ സജീവമായിരുന്ന ഈ യുവദമ്പതികൾ രാഷ്ടിയ സാമുഹിക കലാരംഗത്തും സജീവമാണ്.

×