ലുങ്കിയും ടീഷര്‍ട്ടുമണിഞ്ഞ്‌ ഉമ്മന്‍ചാണ്ടിയും ശുദ്ധീകരണത്തിന് / വീഡിയോ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, September 3, 2018

ആലപ്പുഴ:  കുട്ടനാട്ടില്‍ കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.  രാവിലെ ലുങ്കിയും ടീഷര്‍ട്ടും തോര്‍ത്തും ധരിച്ചാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ശുദ്ധീകരണ ദൗത്യങ്ങളില്‍ പങ്കാളിയായത്.

കോട്ടയത്ത് നിന്നും വന്ന ഒപ്പമുള്ള പ്രവര്‍ത്തകരെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന്‍ ശുദ്ധീകരണ ദൌത്യത്തില്‍ ഉമ്മന്‍ചാണ്ടിയും പങ്കാളിയായി.

കുട്ടനാട്ടിലെ കൈനകരി, കാവാലം, നെടുമുടി, പുളീംങ്കുന്ന്, നീലംപേരൂർ, തലവടി,വീയപുരം എന്നീ പഞ്ചായത്തുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഉമ്മന്‍ചാണ്ടി കാവാലത്തും  കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍ വീയ്യപുരത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


[കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍]

ഇന്ന് മുഴുവന്‍ സമയവും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ജില്ലയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.

×