Advertisment

സെബാസ്റ്റ്യന്‍ കൊച്ചുപുരയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കിയ ഇടുക്കി ഡിസിസിയുടെ നടപടി വിവാദത്തില്‍. ഇബ്രാഹിംകുട്ടി കല്ലാര്‍ ജോയ്സ് ജോര്‍ജ്ജ് എംപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപണം !

New Update

ഇടുക്കി:  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബദലായി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര ഡയറക്ടറായുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരില്‍ പ്രളയ ദുരിതാശ്വാസ നിധി രൂപീകരിക്കുന്നതിനെതിരെ ഇടുക്കി ബിഷപ്പിന് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ പുറത്താക്കിയ ഡി സി സി നടപടി വിവാദത്തില്‍.

Advertisment

publive-image

പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായും നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറി സെബിന്‍ എബ്രാഹമിനെ പുറത്താക്കിയ ഡി സി സി പ്രസിഡന്റിന്റെ നടപടിയാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ചോദ്യം ചെയ്യപ്പെടുന്നത്.

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം ജോയ്സ് ജോര്‍ജ്ജ് എം പിയുടെ വാലായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം ഉന്നയിച്ചാണ് വിവിധ നേതാക്കള്‍ സസ്പെന്‍ഷനെതിരെ കെ പി സി സിയെ സമീപിച്ചിരിക്കുന്നത്. ബിഷപ്പിനുള്ള കത്തിന്റെ പേരില്‍ ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഗ്രൂപ്പ് വൈരാഗ്യം തീര്‍ക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

publive-image

ഡി സി സി പ്രസിഡന്റ് 'ഐ' ഗ്രൂപ്പുകാരനും പുറത്താക്കപ്പെട്ട സെബിന്‍ 'എ' ഗ്രൂപ്പുകാരനുമാണ്. ജില്ലയിലെ പ്രമുഖ 'ഐ' ഗ്രൂപ്പ് നേതാവ് ഇ എം ആഗസ്തിയുടെ അടുത്ത ബന്ധുവാണ് ജോയ്സ് ജോര്‍ജ്ജ്.

സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കെതിരെ ബിഷപ്പിന് കത്തെഴുതിയതാണ് ഡി സി സി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നു പറയുന്നു. അന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനറായിരുന്ന സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ നോമിനി എന്ന നിലയിലാണ് ജോയ്സ് ജോര്‍ജ്ജ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയാകുന്നതും വിജയിക്കുന്നതും.

publive-image

ആ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി രൂപതയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു ഡി എഫിനും കോണ്‍ഗ്രസിനുമെതിരായി വ്യാപക പ്രചരണങ്ങളും ആരോപണങ്ങളും സെബാസ്റ്റ്യന്‍ കൊച്ചുപുരയുടെ നേതൃത്വത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി അഴിച്ചുവിട്ടിരുന്നു.

അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നിലപാടായിരുന്നു സെബിന്‍ എബ്രാഹം സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ സെബാസ്റ്റ്യന്‍ കൊച്ചുപുര ഇടുക്കി രൂപതയുടെ കീഴിലുള്ള ഹൈറേഞ്ച് ഡവലമെന്റ് സൊസൈറ്റിയുടെ ഡയറക്ടറാണ്.  അതിനാല്‍ സെബിന്റെ കത്ത് രൂപതയെ പ്രകൊപിപ്പിക്കും എന്നാണ് ഡി സി സിയുടെ വാദം.

publive-image

publive-image

പക്ഷേ, രൂപതാ അധികൃതര്‍ കത്തിന്റെ പേരില്‍ പരാതി ഉന്നയിച്ചിട്ടില്ല. ദീപിക റീഡേഴ്സ് ഫോറം എന്ന അനൗദ്യോഗിക സംഘടനയാണ് ഡി സി സിയ്ക്ക് കത്ത് നല്‍കിയത്. ദീപികയുടെ പ്രചരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച വായനക്കാരുടെ ഒരു സംഘടന മാത്രമാണിത്.

ഈ സംഘടനയ്ക്ക് ഹൈറേഞ്ച് സംരക്ഷണ സൊസൈറ്റി ഉള്‍പ്പെടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത് എന്നുള്ളതും മറ്റൊരു രാഷ്ട്രീയ വിഷയമാണ്. സഭയുമായി ബന്ധപ്പെട്ട സംവിധാനങ്ങളൊക്കെ ഇത്തരത്തില്‍ രാഷ്ട്രീയ ഇടപാടുകള്‍ നടത്തുന്നത് സഭയ്ക്കുള്ളില്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.

ഈ കത്തിന്റെ പേരില്‍ സജീവമായി രംഗത്തുണ്ടായിരുന്ന യുവ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇടുക്കി രൂപതയുടെ പേര് പറഞ്ഞ് ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജോയ്സ് ജോര്‍ജ്ജിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള നീക്കമാണ് ഇതെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസ് പ്രസ്ഥാനം ഒന്നടങ്കം ഈ വെട്ടില്‍ വീഴുകയും ചെയ്തിരുന്നു. അന്നും ജില്ലയിലെ പ്രമുഖരായ പല ഗ്രൂപ്പ് നേതാക്കളും യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരായി നിലകൊണ്ടുവെന്ന ആരോപണവും ശക്തമായിരുന്നു.

Advertisment