മലയാളികൾ തളരില്ല, വീണ്ടും ഉയർത്തെഴുന്നേൽക്കും. സാന്ത്വനവും പ്രതീക്ഷകളുമായി ഒരു വീഡിയോ ..

ലിനോ ജോണ്‍ പാക്കില്‍
Friday, August 24, 2018

കേരളം കണ്ട മഹാ പ്രളയത്തിന്റെ നടുക്കത്തിൽ നിന്ന് കരകയറാത്തവർക്ക് സാന്ത്വനവും പ്രതീക്ഷകളുമായി ഒരു വീഡിയോ .ജലപ്രളയത്തിന്റെ പ്രധാന ഫൂട്ടേജുകളും, കേരള തനിമ ഉയർത്തുന്ന മനോഹര ദൃശ്യങ്ങളും കോർത്തിണക്കി, പ്രസിദ്ധമായ വി വില്ല് റൈസ്സ് എഗെയിൻ എന്ന ഗാനത്തോട് കൂടിയാണ് പശ്ചാത്തല സംഗീതം വീഡിയോയ്ക്ക് ഒരുക്കിയിരിക്കുന്നത്.

എഴുത്തുകാരനും, ചിത്രക്കാരനും കൂടിയായ ഫാ ബിജു മടത്തിക്കുന്നേലാണ് ഈ വീഡിയോയുടെ എഡിറ്റിംഗും മികസ്സിംഗും. മലയാളി വൈദികനായ ഫാ ബിജു ഇപ്പോൾ ,റിഡം പ്രിസ്റ്റ് സഭയുടെ മീഡിയ വിഭാഗം ഡയറക്ടറായി റോമിൽ സേവനം അനുഷ്ടിക്കുകയാണ്.

കേരളത്തിന് കൈത്താങ്ങാകാൻ നിരവധി പ്രവാസികൾ കൈകോർക്കുന്ന കാഴ്ച്ചകൾക്കിടയിൽ, അച്ചന്റെ വീഡിയോ ,നിരാശയിലായി പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ഊർജ്ജം പകരുന്ന ഒന്നാണ്. സാമ്പത്തീകമായി മാത്രമല്ല മാനസീകമായും കേരളത്തിലെ ജനങ്ങളെ ,ദുരന്തങ്ങളുടെ ആഘാതത്തിൽ നിന്ന് ഉയർത്തി കൊണ്ടുവരാൻ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന സന്ദേശമാണ് അച്ചൻ നൽകുന്നത്.

സാമൂഹീക മാധ്യമങ്ങളുടെ ഏറ്റവും പ്രയോജനകരമായ വശം കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കിത്തന്ന ദുരന്തം നിവാരണ പ്രവർത്തനങ്ങൾ, ഇനിയും എല്ലാ മേഘലകളിലും നിസ്വാർത്ഥമായ നന്മയ്ക്കായി വിനിയോഗിക്കപ്പെട്ടണം എന്ന യുവാക്കളോട് ആഹ്വാനം ചെയ്തു കൊണ്ട് കേരളത്തെ യഥാർത്ഥ ദൈവത്തിന്റെ നാടു ആയി മാറ്റാൻ ഈ വീഡിയോ പ്രചോദനമാകുന്നു.

×