Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണപ്പുറം ഫിനാന്‍സ് 2 കോടി നല്കി

New Update

കൊച്ചി:  പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണപ്പുറം ഫിനാന്‍സ് 2 കോടി രൂപ നല്കി. മുഖ്യമന്ത്രി പിണറായി വിജയന് തുകയുടെ ചെക്ക് മണപ്പുറം ഫിനാന്‍സ് എം.ഡി യും, സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ കൈമാറി.

publive-image

മണപ്പുറം ഫൗണ്ടേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബേര്‍ട്ട്, സീനിയര്‍ പബ്ലിക് റിലേഷന്‍ ഓഫിസറായ കെ.എം അഷറഫ് എന്നിവര്‍ പങ്കെടുത്തു. മണപ്പുറം ഫിനാന്‍സിന്‍റെ ജീവകാരുണ്യ വിഭാഗമായ മണപ്പുറം ഫൗണ്ടേഷനിലൂടെ, തൃശൂര്‍ എറണാകുളം ജില്ലകളിലെ തീരദേശമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും, മരുന്നും വിതരണം ചെയ്തുവരുന്നു. തീരദേശമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

Advertisment