Advertisment

സ്വയം വഞ്ചിക്കപ്പെടാതിരിക്കാന്‍ ഒന്ന് മിണ്ടാതിരുന്നുകൂടേ ? പോലീസുദ്യോഗസ്ഥര്‍ നിര്‍മിച്ച് അഭിനയിച്ച 'മിണ്ടരുത് !'

author-image
admin
New Update

പോലീസുദ്യോഗസ്ഥര്‍ നിര്‍മിച്ച് പോലീസുദ്യോഗസ്ഥര്‍ തന്നെ അഭിനയിച്ചിരിക്കുന്ന ഒരു മിനിറ്റും പത്തൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള 'മിണ്ടരുത്' എന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുന്നു. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ പുതുക്കാനുമൊക്കെയെന്ന് പറഞ്ഞു തട്ടിപ്പ് വീരന്‍മാര്‍ വിളിക്കുമ്പോള്‍ മിണ്ടാതിരുന്നുകൂടേ?

Advertisment

സമൂഹത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഈ തട്ടിപ്പിന്റെ ഇരകളായിട്ടുണ്ട്. ബാങ്കുകളില്‍ നിന്നെന്ന വ്യാജേന ഫോണില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് നമ്പര്‍ കൈക്കലാക്കി പണംതട്ടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായത് ഈ അടുത്ത കാലത്താണ്. മഞ്ചേരി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള എ.ടി.എം തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ വിദ്യാസമ്പന്നരും വീഴുമ്പോള്‍ ഈ വീഡിയോ നിങ്ങളെ ഒരു നിമിഷം ചിന്തിപ്പിക്കും.

ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് മലപ്പുറം ഫിങ്കര്‍പ്രിന്റ് ബ്യൂറോയിലെ വിനോദ്, ശിവ വൈറ്റില എന്നിവരാണ്. മലപ്പുറം വനിത സെല്ലിലെ റീന,കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ രഞ്ജിത്, മലപ്പുറം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ പ്രദീപ് കുമാര്‍, ഷാഹുല്‍ ബില്ലു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.മഹേഷ് ചിത്രവര്‍ണമാണ് ഹ്രസ്വചിത്രത്തിന്റെ ആര്‍ട്ട് കൈകാര്യം ചെയ്തത്.

Advertisment