കീ കീ ചലഞ്ച്: കേരളാ പോലീസിന്‍റെ ട്രോള്‍ വീഡിയോ വൈറലാകുന്നു. നടുറോഡില്‍ കീ കീ ചലഞ്ചുമായെത്തുന്നവരെ പിടിച്ച് അകത്തിടും

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, August 7, 2018

ലോകത്തെമ്പാടും കീ കീ ചലഞ്ച് ഇപ്പോള്‍ പടര്‍ന്നു പിടിക്കുകയാണ്. നടുറോഡില്‍ കീ കീ ചലഞ്ചുമായെത്തുന്നവരെ പിടിച്ച് അകത്തിടുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ സൈബര്‍ വിഭാഗം. ഒരു ട്രോള്‍ വീഡിയോ രൂപത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

നടുറോഡില്‍ കീ കീ ചലഞ്ചിലെ പാട്ടുപാടി ഡാന്‍സ് കളിച്ച് പോകുന്ന ഫ്രീക്കനെ പിടിച്ച് പോലീസ് വണ്ടിയില്‍ കേറ്റുന്ന 26 സെക്കന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ജാങ്കോ നീ അറിഞ്ഞോ, ഞാന്‍ പെട്ടു’ എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാണ് ഇത് ട്രോള്‍ ആക്കിയത്.

കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ  ‘കീ കീ ഡു യു ലൗ മി’ എന്ന വരി തുടങ്ങുമ്പോള്‍ പതിയെ ഓടുന്ന കാറില്‍ നിന്നും ഡോര്‍ തുറന്നിറങ്ങി ഓടുന്ന കാറിനൊപ്പം ഡാന്‍സ്‌ ചെയ്യുന്നതാണ് ചലഞ്ച്.

×