Advertisment

മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്തെ അഡൈ്വഞ്ചര്‍ ടൂറിസം അക്കാദമി അട്ടിമറിക്കാന്‍ ശ്രമം

New Update

തിരുവനന്തപുരം:  തലസ്ഥാനത്തെ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ശാസ്താംപാറയില്‍ അഡൈ്വഞ്ചര്‍ ടൂറിസം അക്കാദമി സ്ഥാപിക്കുമെന്ന സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെ പദ്ധതി അട്ടിമറിക്കാന്‍ ടൂറിസം വകുപ്പിന് കീഴിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമം.

Advertisment

publive-image

മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് സ്വകാര്യ കമ്പിനികളും ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്‌സും ചേര്‍ന്ന് കൊണ്ട് കേരളത്തില്‍ അഡൈ്വഞ്ചര്‍ ടൂറിസം അക്കാദമി ആരംഭിക്കാന്‍ തീരുമാനിച്ചെന്നും അതിനുള്ള കോഴ്‌സുകള്‍ തീരുമാനിച്ചുവെന്നും കാട്ടി ടൂറിസം മന്ത്രിയുടെ കൂടെ നിന്നുളള ഫോട്ടോ സഹിതമാണ് സ്വകാര്യ കമ്പിനിയുടെ പ്രതിനിധികള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

നിലവില്‍ കിറ്റ്‌സിന് അഡൈ്വഞ്ചര്‍ ടൂറിസം നടത്തുന്നതിനുള്ള അനുമതി ഇല്ല. അത് കൊണ്ട് രണ്ട് ടൂര്‍ കമ്പിനികള്‍ കിറ്റ്‌സുമായി ചേര്‍ന്ന് കോഴ്‌സ് നടത്തുമെന്നാണ് പ്രചരണം. കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്‌സിന് എംബിഎ , ബിബിഎ കോഴ്‌സുകള്‍ മാത്രം നടത്താനാണ് അനുമതിയുള്ളത്. കിറ്റ്‌സിന് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍വ്വകലാശാല നല്‍കിയിട്ടുമില്ല.

എന്നാല്‍ സര്‍വ്വകലശാലകള്‍ കോഴ്‌സുകള്‍ നടത്തി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട പല കോഴ്‌സുകളും സര്‍വ്വകലാശാലയുടെ അനുമതി ഇല്ലാതെ കിറ്റ്‌സ് നടത്താന്‍ ശ്രമിച്ചതിനെ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞിരുന്നു. എന്നാല്‍ ആതൊന്നും വകവെക്കാതെയാണ് ഇപ്പോഴത്തെ പുതിയ നീക്കം.

കിറ്റ്‌സിന്റെ കീഴില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അഡൈ്വഞ്ചര്‍ ടൂറിസം കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഇടയില്ലാത്തത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമായി മന്ത്രി നിയമസഭയില്‍ തന്നെ ടൂറിസം അക്കാദമി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അക്കാദമി കിറ്റ്‌സും, സ്വകാര്യ ഏജന്‍സിയും ചേര്‍ന്ന് നടത്തുന്നുവെന്ന പ്രചരണം നടത്തിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

Advertisment