Advertisment

ആരോഗ്യസ്ഥിതി തൃപ്തികരം. കെ എം മാണി വ്യാഴാഴ്ച ആശുപത്രി വിടും. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഡോക്ടര്‍മാരുടെ വിലക്ക് !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  അനാരോഗ്യത്തെ തുടര്‍ന്ന്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ ആരോഗ്യനില തൃപ്തികരം.  വ്യാഴാഴ്ച കെ എം മാണി ആശുപത്രി വിടും. തുടര്‍ന്ന്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതില്‍ നിന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisment

publive-image

ഇതുമൂലം ആശുപത്രി വിട്ടാലും കൊച്ചിയില്‍ തന്നെയുള്ള മകളുടെ വസതിയില്‍ തുടരാനാണ് കുടുംബാംഗങ്ങളുടെ താല്പര്യം. എങ്കിലും വെള്ളിയാഴ്ച അദ്ദേഹം പാലായിലെത്തുമെന്നാണ് വിവരം. എന്നാല്‍ അടുത്ത ദിവസം തന്നെ കൊച്ചിയിലെ വസതിയിലേക്ക് മടങ്ങിയേക്കും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആശുപത്രി വിട്ടെങ്കിലും രണ്ടു ദിവസം മുമ്പ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ഫോണില്‍ വിളിച്ച് ഭാര്യയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്‍ മത്സരിക്കുന്ന കോട്ടയം മണ്ഡലത്തിന്റെ ചുമതലയുള്ള മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും തോമസ്‌ ചാഴികാടനെയും നേതാക്കളെയും വിളിച്ച് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കാന്‍ കെ എം മാണി താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഡോക്ടറും കുടുംബാംഗങ്ങളും വിലക്കിയിട്ടുണ്ട്.

Advertisment