Advertisment

ഗാന്ധിജിയുടെ ചിത്രം വികൃതമാക്കി കെ എം മാണിയുടെ ചിത്രം ചേർത്ത് അപകീർത്തിപരമായ പോസ്റ്റ്. അങ്കമാലി സ്വദേശിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പരാതി !

New Update

കോട്ടയം:  മഹാത്മാ ഗാന്ധിയുടെ ചിത്രവും അദ്ദേഹത്തിന്റെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകത്തിന്റെ പുറംചട്ടയും വികൃതമാക്കി അന്തരിച്ച നേതാവ് കെ എം മാണിയെ അപകീർത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയാൾക്കെതിരെ നിയമ നടപടിയുമായി യൂത്ത് ഫ്രണ്ട് - എം നേതാക്കൾ.

Advertisment

publive-image

പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ട മോഹൻ കൃഷ്ണൻ എന്നയാൾക്കെതിരെ നിയമ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി മണിമല.

ഗാന്ധിജിയുടെ പുസ്തകത്തിന്റെ മുഖചിത്രത്തിൽ ഗാന്ധിജിയുടെ തല വെട്ടിമാറ്റി കെ എം മാണിയുടെ മുഖം ചേർത്ത് പിടിപ്പിച്ച് 'എന്റെ കോഴാന്വേഷണ പരീക്ഷണങ്ങൾ' എന്ന തലക്കെട്ടോടുകൂടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഗാന്ധിജിയുടെ ചിത്രവും അദ്ദേഹത്തിൻറെ രാജ്യദ്രോഹ കുറ്റവുമായി കണക്കാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഐ ടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ഇയാളുടെ പ്രവർത്തി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പരാതിയിൽ പറയുന്നു.

മുൻമന്ത്രിയും അന്തരിച്ച മുതിർന്ന നേതാവുമായ കെ എം മാണിയെ അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമത്തിനെതിരെയും നടപടി ഉണ്ടാകണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

publive-image

ഹു: ജില്ലാ പോലീസ് മേധാവി ഇടുക്കി മുമ്പാകെ,

പരാതിക്കാരൻ: അഡ്വ ജോഷി മണിമല, സംസ്ഥാന ജനറൽ സെക്രട്ടറി കേരളാ യൂത്ത്ഫ്രണ്ട് (എം).

വിഷയം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, അന്തരിച്ച കേരളാ മുൻ ധനകാര്യ മന്ത്രി ശ്രീ കെ.എം.മാണി എന്നിവരെ സാമുഹ്യ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് സംബന്ധിച്ച്.

സാർ,

10/O2 / 2020 , 6.36 പി.എം സമയത്ത് അങ്കമാലി സ്വദേശി മോഹൻ കൃഷ്ണൻ എന്നയാൾ അയാളുടെ ഉടമസ്ഥതയിലുള്ള http://facebook.com/mohan. angamaly എന്ന വെബ് അഡ്രസിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ "മാണി സ്മാരകം ശില്പം രൂപകല്പന ചെയ്തു, വരും തലമുറക്ക് പഠിക്കാനുള്ള പുസ്തകം "എന്ന തലക്കെട്ടോടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ മുഖചിത്രത്തിന്റെ പുറംചട്ടയുടെ മാതൃകയിൽ മഹാത്മഗാന്ധിയുടെ മുഖം വെട്ടിമാറ്റി കെ എം മാണിയുടെ മുഖം മോർഫ് ചെയ്ത് ചേർത്ത് "എന്റെ കോഴാന്വേഷണ പരീക്ഷണങ്ങൾ മഹാത്മാമാണി " എന്ന് എഴുതി ചേർത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

ഇപ്രകാരം രാഷ്ട്രപിതാവിന്റെ ചിത്രം വികൃതമാക്കി പ്രസിദ്ധീകരിച്ച് അദേഹം നോട്ടുകെട്ടുകൾക്കിടയിൽ ഇരിക്കുന്നത് പോലെ പ്രസിദ്ധീകരിച്ചത് രാജ്യദ്രോഹകുറ്റവും, ഐ റ്റി ആക്റ്റ് പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മാനഹാനിയും മനോവേദനയും ഉണ്ടാക്കുന്നതും ആണ്.

കൂടാതെ വരും തലമുറക്ക് പഠിക്കാനുള്ള പാഠം എന്ന് ഉൾപ്പെടുത്തിയത് രാജ്യത്തെ വിദ്ധ്യാർത്ഥികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാകുറ്റവുമാണ്.

കൂടാതെ കേരളത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന അന്തരിച്ച കെ.എം മാണിയുടെ ചിത്രം ദുരുപയോഗം ചെയ്ത് അദ്ദേഹത്തെ ആക്ഷേപിച്ചത് എനിക്കും എന്റെ സംഘടനയിലെ നിരവധി പ്രവർത്തകർക്കും മനോവേദന ഉളവാക്കിയിട്ടുള്ളതുമാണ്.

ആയതിനാൽ ടി മോഹൻ ക്രിഷ്ണനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.ടി ഫേസ് ബുക്ക് പോസ്റ്റിന്റെ ചിത്രവും, മഹാത്മ ഗാന്ധി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ പുറംചട്ടയുടെ ചിത്രവും ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു.

വിധേപൂർവ്വം.

അഡ്വ: ജോഷി മണിമല.

Advertisment