Advertisment

യു എ ഇയിലെ മുന്‍ പ്രവാസിയും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ജെയിംസ് വിൻസന്റ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  യു എ ഇയിലെ മുന്‍ പ്രവാസി മലയാളിയും സാംസ്കാരിക പ്രവര്‍ത്തകനും മലയാളനാട് മുൻ പത്രാധിപ സമിതി അംഗവുമായിരുന്ന അഡ്വ. ജെയിംസ് വിൻസന്റ് നിര്യാതനായി. 47 വയസായിരുന്നു.

Advertisment

publive-image

മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ടു ദിവസമായി തിരുവന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ എലിസബത്ത്. മകൾ അന്ന.

സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച കൊല്ലം ശക്തികുളങ്ങര സെന്റ് ജോൺ ഡീ ബ്രിട്ടോ ദേവാലയത്തിൽ.

Advertisment