Advertisment

കൂടത്തായിയില്‍ നിര്‍ണ്ണായക അറസ്റ്റിനൊരുങ്ങി പോലീസ് ! മുന്‍ജാമ്യത്തിന് ശ്രമവുമായി ഷാജുവും സഖറിയാസും ! ജോളിയുടെ എന്‍ഐടി ബന്ധം പോലീസ് അവഗണിക്കുന്നുവെന്ന അഭ്യൂഹവും ശക്തം ! തെരഞ്ഞെടുപ്പിന് മുമ്പ് കൂടത്തായി വീണ്ടും ചര്‍ച്ചയാക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  കൂടത്തായി സംഭവത്തില്‍ നാളെ നിര്‍ണ്ണായക അറസ്റ്റിന് സാധ്യതയെന്ന് സൂചന.  അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സഖറിയാസിന്റെയും മൊഴികളില്‍ ഗുരുതരമായ വൈരുധ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരിലൊരാളുടെ അറസ്റ്റ് അനിവാര്യമായേക്കുമെന്നാണ് സൂചന.  ഇതോടെ ഷാജു മുന്‍‌കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

publive-image

അതിനിടെ കൂടത്തായി സംഭവത്തിലെ എന്‍ ഐ ടി ബന്ധം പോലീസ് അവഗണിക്കുകയാണോയെന്ന സംശയം ഉയരുന്നുണ്ട്. ജോളി ഉപയോഗിച്ച എന്‍ ഐ ടി ഐഡി കാര്‍ഡ് ഇവിടെനിന്നുതന്നെ ലഭിച്ചതാണെന്ന് സംശയിക്കേ എന്‍ ഐ ടിയിലെ ഉന്നതരുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നെന്ന സംശയം ശക്തമാണ്.

മാത്രമല്ല, എന്‍ ഐ ടി പരിസരത്തെ ഒരു ബ്യൂട്ടി പാര്‍ലര്‍ ബന്ധവും സംശയിക്കത്തക്കതാണ്.  ഇതേക്കുറിച്ചും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന സംശയം ഉയരുന്നുണ്ട്.

കൂടത്തായി അന്വേഷണത്തില്‍ നിഗൂഡമായ പല ഭാഗങ്ങളും ഒഴിവാക്കപ്പെട്ടാല്‍ ഇതിനെതിരെ പ്രതികരിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ചില സംശയങ്ങളുണ്ട്.

publive-image

കൂടത്തായി സംഭവം കഥകളും ഉപകഥകളുമായി തെരഞ്ഞെടുപ്പ് കഴിയുംവരെ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന സംശയം യു ഡി എഫിനുണ്ട്. സര്‍ക്കാരിന്റെ ഭരണപരാജയം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാന്‍ കൂടത്തായി മറയാക്കുകയാണെന്ന വികാരം യു ഡി എഫില്‍ ശക്തമാണ്.

ഇതോടെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് കൂടത്തായി സംഭവത്തില്‍ ഉടന്‍ നിര്‍ണ്ണായക അറസ്റ്റ് ഉണ്ടാകുമെന്ന അഭ്യൂഹം യു ഡി എഫിനുമുണ്ട്. ഇതോടെ ഭരണവിരുദ്ധ വികാരം അവസാന ദിനങ്ങളിലും ചര്‍ച്ചയാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അവര്‍ കരുതുന്നു.

koodathayi
Advertisment