Advertisment

കൂത്താട്ടുകുളം കെ എസ് ആര്‍ ടി സി ഡിപ്പോയിലെ വനിതാ വിശ്രമകേന്ദ്രം ഭാർഗവീ നിലയം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ എസ് ആര്‍ ടി സി ഡിപ്പോയിൽ, വനിതാ വിശ്രമകേന്ദ്രത്തിൽ സുരക്ഷ ഒരുക്കാൻ മാനേജ്മെൻ്റ് എതിര്. സംസ്ഥാനത്തെ ഭൂരിപക്ഷം കെ എസ് ആര്‍ ടി സി സ്റ്റാൻഡിലും വനിതാ വിശ്രമകേന്ദ്രം വനിതകൾക്ക് സുരക്ഷിതമായി ഇരിക്കാൻ സാഹചര്യം ഒരുക്കുമ്പോൾ , കൂത്താട്ടുകുളം കെ എസ് ആര്‍ ടി സി സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിന് ചുറ്റും, കേടായ ബസുകൾ നിരത്തി ഭാർഗവീ നിലയം പോലെ പേടിപ്പെടുത്തുന്ന ആലയമാക്കി മാറ്റി.

Advertisment

2 മാസം മുമ്പ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വനിതാ വിശ്രമകേന്ദ്രം. ഇന്ന് അതിന് ചുറ്റും ഡോക്ക് ബസുകൾ ഇട്ട് മദ്യപകർക്കും, കഞ്ചാവ് മാഫിയക്കും താവളമൊരുക്കാൻ ഇടയായിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ്.. അന്യസംസ്ഥാന തൊഴിലാളി കേടായ ബസുകൾക്കിടയിൽ കയറി നിന്ന് വനിതാ വിശ്രമ കേ ന്ദ്രത്തിലേക്ക് ഒളിഞ്ഞു നോക്കി. സ്ത്രീകൾ ഒച്ചവെച്ചപ്പോൾ, സെക്യൂരിറ്റിയും, യാത്രക്കാരും കൂടി അയാളെ ഓടിച്ചു വിട്ടു. തുടർന്ന് ആ ബസുകൾ അവിടെ നിന്ന് മാറ്റി പാർക്ക് ചെയ്യണമെന്ന് കാട്ടി ഭരണ പ്രതിപക്ഷ യൂണിയനുകൾ രംഗത്തുവന്നു. എന്നാൽ വർക്ക്ഷോപ്പ് ചാർജുള്ള ഉദ്യോഗസ്ഥൻ ബസുകൾ മാറ്റാൻ തയാറാകുന്നില്ല.

യാത്രക്കാർ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടം അടച്ചാണ് ബസ് പാർക്ക് ചെയ്തിരിക്കുന്നത്. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുന്നത് ഈ വഴിയാണ്. കേടായ ബസുകൾ നിരത്തിയിട്ടിരിക്കുന്നതിനാൽ സ്റ്റാൻഡിൽ നിന്നും ഇറങ്ങി വരുന്ന ബസുകാർക്ക് യാത്രക്കാരും, ടൂവിലർകാരും വരുന്നത് കാണാൻ സാധിക്കുന്നില്ല. ചെറിയ അപകടങ്ങൾ ഇതിനിടയിൽ നടന്നു കഴിഞ്ഞു.

നമ്മുടെ ഒരു ഇരിപ്പ് വശം വെച്ച് വലിയ അപകടം ഉണ്ടാകുന്നതുവരെ ആ ഡോക്ക് ബസുകൾ അവിടെ ഇടും. എത്രയും വേഗം കേടായ ബസുകൾ അവിടെ നിന്നും മാറ്റിക്കാൻ മുൻ സിപ്പാലിറ്റിയും, പോലീസും നടപടി എടുക്കണമെന്ന് 'ജനങ്ങൾ ആവശ്യപ്പെടുന്നു. വനിതാവിശ്രമകേന്ദ്രത്തിന് ചുറ്റും തുറസായ സ്ഥലമായിരുന്നപ്പോൾ  യാതൊരു വിധഭീഷണിയും വനിതകൾക്കുണ്ടായിരുന്നില്ല. ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു.

ഡ്യൂട്ടിക്കെത്തുന്ന വനിതാ ജീവനക്കാർ ഡ്രസ്സ് മാറുന്നത് ഈ വിശ്രമകേന്ദ്രത്തിലാണ്.. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായതോടുകൂടി വനിതകൾ ഭയപ്പാടിലാണ്. വനിതാ വിശ്രമകേന്ദ്രത്തിന് ചുറ്റുമുള്ള ബസുകൾ മാറ്റണമെന്ന് കാട്ടി വനിതകൾ ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്. പോലീസ് അടിയന്തിരമായി ഇടപെട്ട് ബസുകൾ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.

Advertisment