Advertisment

കൊട്ടാരക്കര കലയപുരം 'ആശ്രയ' അനാഥാലയത്തിലെ അന്തേവാസികൾ ഭക്ഷണ൦ കിട്ടാതെ ദുരിതത്തിൽ. സഹായം ആവശ്യപ്പെട്ട് ഡയറക്ടർ

New Update

ല്ലാ പ്രിയപ്പെട്ടവരുടെയും ശ്രദ്ധയ്ക്ക് !

Advertisment

ഇന്നലെ വൈകിട്ട് 6 മണിക്ക് എനിക്കൊരു ഫോൺ കാൾ വന്നു. "ആശ്രയ" എന്ന അനാഥാലയത്തിന്റെ ഡയറക്ടർ കലയപുരം ജോസ് ആയിരുന്നു മറുതലയ്ക്കൽ.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം അന്തേവാസികൾക്ക് മതിയായ ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്നും എന്തെങ്കിലും കഴിയുന്ന സഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

കൊട്ടാരക്കരക്കടുത്ത് കലയപുരം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന 'ആശ്രയ' എന്ന അനാഥാലയത്തിൽ ഏകദേശം 1000 ത്തോളം അന്തേവാസികളുണ്ട്. മൂന്നു വർഷം മുൻപ് ഞാൻ ഒരു പ്രാവശ്യം അവിടെപ്പോയിരുന്നു.

എന്നെ അദ്ദേഹം ഇന്നുവരെ വിളിച്ചിട്ടില്ല. ഇതാദ്യമായാണ് അന്ന് ഞാൻ നൽകിയ നമ്പർ വച്ച് എന്നെ അദ്ദേഹം വിളിക്കുന്നതും സഹായമഭ്യർത്ഥിക്കുന്നതും.

ലോക്ക് ഡൗൺ ആയതിനാൽ അവിടെ സന്ദർശകർക്കും അവരിൽനിന്നുള്ള സഹായത്തിനും കുറവുണ്ടായിക്കാണും. അതുമല്ല ഈ സമയത്ത് പലവിധ ബുദ്ധിമുട്ടുകളും അവർ നേരിടുന്നുണ്ടാകാം. ആരോരുമില്ലാത്ത അവർ ആരോട് യാചിക്കാൻ? അറിയുന്നവരെ ഫോണിൽ ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിക്കുകയാണ് എന്ന് മനസ്സിലായി.

നാം വിവാഹങ്ങൾ , ആഘോഷങ്ങൾ, യാത്രകൾ ഒക്കെ മാറ്റിവയ്ക്കുന്നു. അധികപണം മുടക്കിയുള്ള ആഹാര സാധനങ്ങളും ലഭ്യമല്ലാത്തതിനാൽ ഇപ്പോൾ വാങ്ങാൻ കഴിയുന്നുമില്ല. അതിലൊരു ചെറിയ അംശം ഈ സാധുക്കൾക്ക് നൽകിക്കൂടേ ? അവരുടെ വിശപ്പടക്കാൻ അതുതകുമെങ്കിൽ അതില്പരം പുണ്യം മറ്റെന്തുണ്ട്?

അവർക്കു സഹായമാവശ്യമുള്ളത് ഇപ്പോഴാണെന്ന് ഞാൻ മനസ്സിലാക്കുന്നു. സന്മനസ്സുള്ളവർ മുന്നോട്ടുവരണം. കഴിയുന്ന രീതിയിൽ അവർക്ക് കൈത്താങ്ങേകാൻ ശ്രമിക്കണം. അപേക്ഷയാണ്.

രാഷ്ട്രീയ നേതാക്കളും , സന്നദ്ധ - സമുദായ സംഘടനകളും , കമ്യൂണിറ്റി കിച്ചൻ നടത്തുന്ന പഞ്ചായത്തുകളും, ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കുകയും അവർ പട്ടിണി കിടക്കാനിടയാകാതെ അവർക്കുവേണ്ട സഹായം എത്രയും പെട്ടെന്ന് എത്തിച്ചുനൽകുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

ബന്ധപ്പെടേണ്ട നമ്പറും മേൽവിലാസവും

കലയപുരം ജോസ്

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി

കലയപുരം - പട്ടാഴി റോഡ്

കലയപുരം.

കേരള 691560

Mob : 94477 98 963

Advertisment