Advertisment

ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

New Update

കംപോഡിയയിൽ പോയി തിരിച്ച് വരവേ ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള മലയാളികൾ തിരിച്ചു നാട്ടിലെത്തി. ജോസ് കെ മാണി എം പിയടക്കമുള്ളവർ നടത്തിയ അടിയന്തിര ഇടപെടലിനെ തുടർന്നാണ് യാത്ര അനുമതി ലഭിച്ചത്.

Advertisment

വ്യാഴാഴ്ച ഡൽഹിയിൽ വിമാനമിറങ്ങിയ ഇവർ തുടർന്ന് കോവിഡ് പരിശോധനകൾക്ക് ശേഷം വെള്ളിയാഴ്ച നാട്ടിലെത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ ക്വലാലംപൂർ എയർപോർട്ടിൽ അകപ്പെട്ടത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ ഒരു ദിനം മുമ്പേ റദ്ദാക്കിയതായിരുന്നു പ്രശ്നത്തിന് കാരണം.

ബുധനാഴ്ച വൈകിട്ട് 5.30 മുതലാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയെങ്കിലും മലേഷ്യയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെയാണ് മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർ ക്വലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്.

Advertisment