Advertisment

കോട്ടയത്ത് രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

മുഹമ്മദ് അസ്‌നാനും ലിയനാ അൻവറും തന്റെ രക്താർബുദം ഭേദമാക്കുവാൻ ഡോക്ടർസ് പറഞ്ഞിരിക്കുന്ന അവസാന ചികിത്സ രക്തമൂലകോശം മാറ്റിവെയ്ക്കാനായി (Blood Stem Cell Transplant) ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നു.

Advertisment

ലോകത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 4 ലക്ഷത്തോളം ഇന്ത്യക്കാരിൽ ഇവർക്കായുള്ള ദാതാവിനെ കിട്ടിയിട്ടില്ല. ഇനി കുറച്ചു മാസങ്ങൾക്കുള്ളിൽ ചികിത്സ നടക്കണം എന്നുള്ളതിനാൽ എത്രയും പെട്ടെന്ന് സാമ്യം കണ്ടെത്തുവാൻ കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യേണ്ടിയിരിക്കുന്നു.

publive-image

രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെ നിന്നും HLA match ലഭിക്കാൻ ഉള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും 4 ലക്ഷത്തോളം ആളുകൾ മാത്രമാണ് ഇങ്ങനെയുള്ള രജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാൻ ഉള്ള സാദ്ധ്യത കുറയുന്നു.

രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനം എങ്ങനെ എന്നു മനസ്സിലാക്കിയതിനു ശേഷം സന്നദ്ധരായവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ചു HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.

publive-image

യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുമ്പോൾ, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇഞ്ചക്ഷനു വീതം (ശരീരത്തിൽ നിന്ന് മൂലകോശങ്ങൾ രക്തത്തിലേക്ക് കൊണ്ട് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ സാധാരണ രക്തദാനം പോല രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചതിനു ദാനം ചെയ്യാം. ദാതാവിന് അപ്പോൾ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.

5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം.

publive-image

രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന; ദാത്രിയും ബ്ലഡ് ഡോണർസ് കേരള-കോട്ടയവും കൈകോർത്തു ഒരുക്കുന്ന രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പിൽ എത്തി ഇവർക്കായി 5 നിമിഷങ്ങൾ നൽകൂ.

വരൂ 13 മാർച്ചിന് കോട്ടയം മാൾ ഓഫ് ജോയ്...

സ്ഥലം: മാൾ ഓഫ് ജോയ്, കോട്ടയം

തിയതി: 13/മാർച്ച്/2019

സമയം: 9AM - 4PM

പ്രായ പരിധി: 18 - 50 വയസ്സ്

NB: മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:

ദാത്രി: +91 96450 78285 (www.datri.org)

ജോമോൻ (BDK): +91 90208 14917

എലിസബത്ത് (BDK): +91 94002 02108

Advertisment