Advertisment

ഹൗ....മാര്‍വലെസ്....! കടല്‍ക്കടന്ന് കാരേറ്റി കാവാലിപ്പുഴക്കടവിലെത്തി

author-image
സുനില്‍ പാലാ
New Update

''ത് സൂപ്പര്‍. എത്രയോ മനോഹരമായ കാഴ്ചയാണിവിടെ...!

Advertisment

പ്രളയം കിടങ്ങൂര്‍ കാവാലിപ്പുഴക്കടവിന് നല്‍കിയ പഞ്ചാരമണല്‍പ്പരപ്പുകള്‍ ഇറ്റലിയില്‍ നിന്നെത്തിയ റെയ്ച്ചല്‍ കരേറ്റി വിസ്മയത്തോടെ നോക്കിനിന്നു. ലോകത്ത് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രകൃതി സ്വഭാവികമായി ഒരുക്കിയ ഈ മിനി ബീച്ച് അത്ഭുതകരമാണെന്നായിരുന്നു ഈ വിദേശവനിതയുടെ പ്രതികരണം.

publive-image

കിടങ്ങൂര്‍ കാവാലിപ്പുഴക്കടവില്‍ രൂപപ്പെട്ട ബീച്ചിനെക്കുറിച്ച് അറിഞ്ഞാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി ഉത്കര്‍ഷ്പാണ്‌ഡേയ്‌ക്കൊപ്പം പ്രമുഖ ഡോക്യുമെന്ററി റൈറ്ററും ഫോട്ടോഗ്രാഫറുമായ റെയ്ച്ചല്‍ കാരേറ്റി എത്തിയത്.

കാവാലിക്കടവില്‍ രൂപപ്പെട്ട പഞ്ചാരമണല്‍പ്പരപ്പിന്റെ ടൂറിസം സാധ്യതകള്‍ തേടി പ്രമുഖ ഫോട്ടോഗ്രാഫറായ രമേഷ് കിടങ്ങൂര്‍ തുടക്കം കുറിച്ച കാമ്പ്യയിനാണ് ഇപ്പോള്‍ വിദേശ-സാംസ്‌കാരിക പ്രമുഖരെ ഇവിടേക്ക് എത്തിച്ചിട്ടുള്ളത്.

publive-image

രമേഷ് കിടങ്ങൂര്‍ എന്ന ഫോട്ടോഗ്രാഫറുടെ നിരന്തര പരിശ്രമഫലമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കോരിമാറ്റി ജനങ്ങളുടെ സഹകരണത്തോടെ ഈ ബീച്ചിനെ മനോഹരമാക്കിയിരുന്നു. കിടങ്ങൂര്‍ പോലീസ്, കിടങ്ങൂര്‍ പഞ്ചായത്ത് അധികൃതര്‍, ബ്ലോക്ക് ജനപ്രതിനിധികള്‍, വ്യാപാരികള്‍, വിവിധ സ്‌കൂളിലെ കുട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

തുടര്‍ന്ന് ഇവിടെ നടന്ന സാംസ്‌കാരിക കൂട്ടായ്മയെപ്പറ്റി നിഷ ജോസ് കെ. മാണി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് യു.എന്‍. പ്രതിനിധി ഉത്കര്‍ഷ്പാണ്‌ഡേ, രമേഷ് കിടങ്ങൂരിനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ആദ്യം ഇവിടം സന്ദര്‍ശിക്കുകയുമായിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ ഇറ്റലിയില്‍ നിന്നുള്ള പ്രമുഖ ഡോക്യുമെന്ററി റൈറ്ററായ റെയ്ച്ചല്‍ കരേറ്റി, പാണ്‌ഡേയ്‌ക്കൊപ്പം കാവാലിപ്പുഴക്കടവില്‍ എത്തിയത്.

publive-image

ഐക്യരാഷ്ട്ര സഭയുടെ വെബ്‌സൈറ്റില്‍ കാവാലിപ്പുഴ ബീച്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഉത്കര്‍ഷ് പാണ്‌ഡേ പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ മനോഹര ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇറ്റാലിയന്‍ വെബ്‌സൈറ്റില്‍ കാവാലിപ്പുഴക്കടവിനെ ഉള്‍പ്പെടുത്തുമെന്ന് റെയ്ച്ചല്‍ കരേറ്റിയും പറഞ്ഞു.

Advertisment