Advertisment

സഭയ്‌ക്കെതിരായും സഭാ വിശ്വാസങ്ങൾക്കെതിരായും അപവാദ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ സി വൈ എം സംസ്ഥാന സമിതി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കഴിഞ്ഞ കുറച്ചു കാലങ്ങളായി സഭയെയും സഭാ വിശ്വാസത്തെയും ഒപ്പം സഭയുടെ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ഏറിയ സാഹചര്യത്തിലാണ് കെ സി വൈ എം സംസ്ഥാന സമിതി ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment

ഫേസ്ബുക് , വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള വളരെ മോശമായ പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. ക്രൈസ്തവ സമൂഹത്തിനെതിരായും കത്തോലിക്കാ ആത്മീയ നേതാക്കൾക്കെതിരായും സന്യാസിനി സമൂഹത്തെ മോശമായി ചിത്രീകരിച്ചുമൊക്കെയുള്ള നിരവധി പോസ്റ്റുകളാണ് ഇവയിലൂടെ പ്രചരിപ്പിക്കുന്നത്.

സഭയെ മനഃപൂർവം അവഹേളിക്കുക ,ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യമാണ് ഇത്തരത്തിലുള്ള പോസ്റ്റുകൾക്കും കമ്മെന്റുകൾക്കുമൊക്കെ പിന്നിലുള്ളവരുടെ ഉദ്ദേശം.  ഈ പ്രവർത്തികൾ സഭയ്‌ക്കെതിരെയും ക്രൈസ്തവ വിശ്വാസത്തിനെതിരെയും സമൂഹത്തിൽ വിരോധം സൃഷ്ട്ടിക്കുമെന്നും കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു.

ഇത്തരത്തിൽ ശ്രദ്ധയിൽപ്പെടുന്ന പോസ്റ്റുകളും മറ്റും അധികാരികളുടെ മുന്നിൽ കൊണ്ടുവരുന്നതിനും ഒപ്പം ഇതിനു പിന്നിലുള്ളവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും സംസ്ഥാന സമിതി അറിയിച്ചു.

സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ തോമസ് ചാലക്കര ,ജനറൽ സെക്രട്ടറി ബിജോ പി ബാബു മറ്റു ഭാരവാഹികളായ ജോസ് റാൽഫ് ,ഡെലിൻ ഡേവിഡ് ,തേജസ് മാത്യു കറുകയിൽ ,സന്തോഷ് രാജ് ,റോസ് മോൾ ജോസ് ,ടീന കെ എസ് ,ഷാരോൺ കെ റെജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment