Advertisment

'സമുദ്ര 2019' കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ തീരം ക്യാമ്പ് ലോഗോ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:   തീരദേശത്തെക്കുറിച്ചും തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുമായി കെ.സി.വൈ.എം. സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന തീരദേശ ക്യാമ്പ് 'സമുദ്ര 2019' ന്റെ ലോഗോ പ്രകാശനം കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വ്വഹിച്ചു.

Advertisment

കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍, അധ്യക്ഷത വഹിച്ച മീറ്റിംഗിന് കെ.സി.ബി.സി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

publive-image

ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു സ്വാഗതവും സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖപ്രഭാഷണവും നടത്തി. കെ.സി.വൈ.എം. മുന്‍ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേല്‍ മൈക്കിള്‍, കൊച്ചി രൂപത ജനറല്‍ സെക്രട്ടറി കാസി പൂപ്പന, സംസ്ഥാന സിന്‍ഡിക്കേറ്റ് ദിലീപ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംസ്ഥാന ഭാരവാഹികളായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, ടീന കെ.എസ്., ഷാരോണ്‍ കെ. റെജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Advertisment