Advertisment

'സമുദ്ര 2019' കെ സി വൈ എം സംസ്ഥാന തീരദേശ പഠന ക്യാമ്പ് ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കെ സി വൈ എം സംസ്ഥാന സമിതി നേതൃത്വം നല്‍കുന്ന തീരദേശ പഠന ക്യാമ്പിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സമുദ്ര 2019 ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വെച്ച് സംഘടിപ്പിക്കപ്പെടും.

Advertisment

സെപ്തംബര്‍ 27,28,29 തീയതികളിലായി കൊച്ചി രൂപതയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന സമുദ്ര 2019  ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വച്ച് സംഘടിപ്പിക്കപ്പെടും.

കൊച്ചിയുടെ പൈതൃകം, തീരദേശ മേഖലയുടെ സാധ്യതയും വെല്ലുവിളികളും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചും സെമിനാറുകള്‍ നടക്കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍ നിന്നും പങ്കെടുക്കുന്ന യുവജന പ്രതിനിധികള്‍ക്ക് ഫോര്‍ട്ട്‌ കൊച്ചിയിലെ വിവിധ ഹോം സ്റ്റേകളിലാണ് താമസം ക്രമീകരിച്ചിരിക്കുന്നത്.

28 ആം തീയതി കെ ജെ മാക്സി എം എല്‍ എ ക്യാമ്പ് ഉത്ഘാടനം ചെയ്യും.  സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, ഭാരവാഹികളായ ബിജോ പി ബാബു, ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ്‌ മാത്യു കറുകയില്‍, സന്തോഷ്‌ രാജ്, ടീന കെ എസ്, റോസ്മോള്‍ ജോസ്, ഷാരോണ്‍ കെ റെജി, സിസ്റ്റര്‍ റോസ് മെറിന്‍ എസ് ഡി, ക്രിസ്റ്റി ചക്കാലക്കല്‍, കാസി പൂപ്പന, ദിലീപ് ജോസ്, റാഷിന്‍ മരിയ എന്നിവര്‍ നേതൃത്വം നല്‍കും.

Advertisment