Advertisment

ഇടതുപക്ഷത്തിന്റെ 2 സീറ്റുകള്‍ പിടിച്ചെടുത്തതുള്‍പ്പെടെ മത്സരിച്ച 4ല്‍ 3 സീറ്റുകളിലും വിജയം നേടി കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം

New Update

കോട്ടയം:  തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളും നേടി കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണിവിഭാഗം. മത്സരിച്ച നാലില്‍ രണ്ടു സീറ്റുകളും ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുകൊണ്ടുള്ള വിജയമാണ്. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുമാണ്.

Advertisment

publive-image

കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും 1170 വോട്ടിനും മൂന്നിലവ് ഗ്രാമപഞ്ചായത്ത് എരുമപ്രാ വാർഡ് 64 വോട്ടിനുമാണ് എൽ.ഡി.എഫിൽ നിന്നും ജോസ് കെ. മാണി വിഭാഗം പിടിച്ചടക്കിയത് മണിമല പൂവത്തോലി വാർഡ് നിലനിർത്തുകയും ചെയ്തു. കേരളാ കോൺ (എം) നോടുള്ള ജന വിശ്വാസം തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി ജോസ്.കെ.മാണി എം പി പറഞ്ഞു.

publive-image

എല്ലാ സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ യു ഡി എഫ് പാനലിലാണ് മത്സരിച്ചത്. യു ഡി എഫിന്റെ പിന്തുണയോടെയാണ് വിജയവും. മുമ്പ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച സീറ്റുകള്‍ ഇത്തവണയും യു ഡി എഫ് അവര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു.

Advertisment