Advertisment

നേതാക്കന്മാരുടെ കോലം കത്തിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യം: സജി മഞ്ഞക്കടമ്പിൽ

New Update

കോട്ടയം:  കേരളാ കോൺഗ്രസിലെ തർക്കം തെരുവിലേയ്ക്ക് വലിച്ചിഴക്കുന്നത് പാർട്ടിക്ക് അപമാനകരവും നിരാശാജനമാണെന്നും,

ചേരിതിരിഞ്ഞ് നേതാക്കളുടെ കോലം കത്തിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാന്നെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

Advertisment

publive-image

പാർട്ടിയിൽ ഉണ്ടായിരിക്കുന്ന തർക്കങ്ങൾ ചർച്ചയിലുടെ പരിഹരിക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുമ്പോൾ പാർട്ടി പിളർത്താനായി ചില തൽപ്പരകക്ഷികൾ നടത്തുന്ന കുൽസിത നീക്കം പ്രവർത്തകർ തിരിച്ചറിയണം എന്നും സജി ആവശ്യപ്പെട്ടു.

പാർട്ടിയുടെ യോജിപ്പിന് നേതൃത്വം നൽകിയ കെ എം മാണിസാറിന്റെ കേരളാ കോൺഗ്രസ് ഏകീകരണം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, മാണിസാറിനെ സ്നേഹിക്കുന്നവർ കോലം കത്തിക്കലിനെ അംഗീകരിക്കില്ല എന്നും സജി അഭിപ്രായപ്പെട്ടു.

Advertisment