Advertisment

കുറവിലങ്ങാട് കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണ് യുവ അദ്ധ്യാപകന്‍ മരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  കുറവിലങ്ങാട് ദേവമാതാ കോളേജ് ഇഗ്ളിഷ് വിഭാഗം അസി.പ്രൊഫസർ ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു.

publive-image

അപകടം ഇഗ്ളീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ . മുട്ടുചിറ കുഴിവേലി കുടുംബാഗമാണ് പരേതൻ.

Advertisment