Advertisment

പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് യുഡിഎഫിന്റെ ലീഡ് ഉയർത്താനുള്ള മത്സരം: തോമസ് ചാഴികാടൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലല്ല മത്സരം നടക്കുന്നതെന്നും, കഴിഞ്ഞ തവണ ജോസ് കെ.മാണിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ കൂടുതൽ നൽകാൻ സാധാരക്കാരായ വോട്ടർമാർ മത്സരിക്കുകയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

Advertisment

കോട്ടയം പ്രസ്‌ക്ലബിന്റെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ 2019 ലാണ് തോമസ് ചാഴികാടൻ മനസ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കോട്ടയത്തിന്റെ വികസന സ്വപ്‌നങ്ങൾ സ്ഥാനാർത്ഥി പങ്കുവച്ചു.

publive-image

മണ്ഡലത്തിലെ വിവിധ മേഖലകളിൽ എന്താണ് വേണ്ടെതെന്നും, ഓരോ മേഖലയിലും എന്തൊക്കെ വികസനമാണ് ആവശ്യമെന്നും അടക്കമുള്ള കൃത്യമായ കണക്കു കൂട്ടലുമായാണ് സ്ഥാനാർത്ഥി എത്തിയത്. രാഷ്ട്രീയവും വികസനവും എല്ലാം മണ്ഡലത്തിലെ വോട്ടർമാർക്ക് മുന്നിൽ കൃത്യമായി സ്ഥാനാർത്ഥി അവതരിപ്പിച്ചു.

എംപിയായാൽ ആദ്യം ചെയ്യുക മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനായി വിദഗ്ധരുടെ പാനൽ തയ്യാറാക്കും. യുവാക്കൾക്കും കർഷകർക്കുമാവും പദ്ധതികളിൽ മുൻ തൂക്കം നൽകുക.

എറണാകുളത്തു നിന്നുള്ള വികസനം ജില്ലയ്ക്കു കൂടി എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതാവും വികസന പദ്ധതികളിലെ പ്രധാന ചർച്ചാ വിഷയം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, ഡന്റൽ കോളേജ്, കുട്ടികളുടെ ആശുപത്രി എന്നിവ ഉൾപ്പെടുത്തി എയിംസ് മാതൃകയിലുള്ള ബ

Advertisment