Advertisment

നരേന്ദ്രമോദി ഭരണം: ഇന്ത്യന്‍ ജനത കടപുഴകി എറിയും - മന്ത്രി എം.എം. മണി

New Update

നെച്ചിപ്പുഴൂര്‍:  ഇന്ത്യന്‍ മതേതരത്വവും, സ്വാതന്ത്ര്യവും പരമാധികാരവും നിലനിര്‍ത്തുവാന്‍ വേണ്ടി ഇന്ത്യന്‍ ജനത നരേന്ദ്രമോദി ഭരണത്തെ കടപുഴക്കി എറിയുവാന്‍ തയ്യാറെടുത്തു കഴിഞ്ഞതായി വൈദ്യുത വകുപ്പ്‌ മന്ത്രി എം.എം. മണി പറഞ്ഞു.

Advertisment

കോട്ടയം പാര്‍ലമെന്റ്‌ സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം വെള്ളപ്പുരയില്‍ എല്‍.ഡി.എഫ്‌ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ ഏകകക്ഷി ഭരണം അസ്‌തമിച്ചു കഴിഞ്ഞതായും ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതില്‍ ഡോക്‌ടറേറ്റും ഡിലിറ്റും നേടിയ സര്‍ക്കാരാണ്‌ കേന്ദ്രം ഭരിച്ച ബി.ജെ.പി സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരെയും, യുവാക്കളെയും, സ്‌ത്രീകളെയും അവഗണിച്ച മോദി ഭരണത്തിനെതിരെ ചരിത്രപരമായ കടമ നിറവേറ്റുവാന്‍ ജനം ഒറ്റക്കെട്ടായി രംഗത്ത്‌ വരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച്‌ ആര്‍ദ്രം ലൈഫ്‌ പദ്ധതികള്‍ രാജ്യത്തിന്‌ മാതൃകയാണ്‌. 1200 കോടി രൂപാ റബ്ബര്‍ കര്‍ഷകര്‍ക്കായി മാറ്റിവച്ച സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

എം.റ്റി സജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ്‌, മാണി സി. കാപ്പന്‍, ജോസ്‌ പാറേക്കാട്ട്‌, ബാബു കെ. ജോര്‍ജ്‌, ആര്‍.റ്റി. മധുസൂദനന്‍, പി.എം. ജോസഫ്‌, പി.കെ. ഷാജുകുമാര്‍, സലി, എന്‍ സുരേന്ദ്രന്‍, കെ.ടി. മധു, കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment