Advertisment

പാലാ മേഖലയില്‍ രാവിലെ 10 മണി വരെയുള്ള വെള്ളപ്പൊക്ക സ്ഥിതി ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലാ മേഖലയിലെ വെള്ളപ്പൊക്കത്തിന്റെ രാവിലെ 10 മണി വരെയുള്ള സ്ഥിതി ഇപ്രകാരമാണ്. നിലവില്‍ പാലാ ഈരാറ്റുപേട്ട റോഡ്‌ മാത്രമാണ് ബ്ലോക്ക് ആയിട്ടുള്ളത്.

Advertisment

പാലാ തൊടുപുഴ, പാലാ പെൻകുന്നം, പാലാ കോട്ടയം റൂട്ടുകള്‍ ഗതാഗത യോഗ്യമാണ്.

publive-image

ഏറ്റുമാനൂർ - പൂഞ്ഞാർ സ്റ്റേറ്റ് ഹൈവേയിൽ മൂന്നാനിയിലും ,വാഴൂർ പുലിയന്നൂർ റോഡിൽ ബ്രില്യന്റ് സ്റ്റഡി സെന്റർ ഭാഗത്തും റോഡിൽ വെള്ളക്കെട്ടാണ്. വള്ളിച്ചിറ- പുലിയന്നൂർ റോഡിൽ വെള്ളം കയറി. പാല- കോഴ റോഡിൽ മണലേൽ പാലം വെള്ളത്തിനടിയിലാണ്. പാലാ- വലവൂർ റോഡിൽ മുണ്ടുപാലത്ത് വെള്ളമാണ്. ഭരണങ്ങാനം ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനം ഭാഗത്തും വെള്ളമാണ്.

കടപ്പാട്: ജിബിന്‍ ദീപിക (മാധ്യമപ്രവര്‍ത്തകന്‍)

Advertisment