Advertisment

മഴ മാറി, പാലാ പര്യടനച്ചൂടിലേക്ക് വഴിമാറി ! നേതാക്കളെത്തിയതോടെ വാക്പോരും തുടങ്ങി !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മഴ മറഞ്ഞ് വെയിലിന് വഴിമാറിയതുപോലെ തന്നെ പാലായില്‍ അവധി ആലസ്യം വിട്ട് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്.  മൂന്നു മുന്നണി സ്ഥാനാര്‍ഥികളും അവരുടെ മണ്ഡലംതല തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

Advertisment

publive-image

മേവടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന്റെ പര്യടന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.  ഇടത് മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പര്യടന പരിപാടികള്‍ പനയ്ക്കപ്പാലത്ത് വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.

publive-image

എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരിയാണ് പാലായില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചത്.  കഴിഞ്ഞ ദിവസം മുത്തോലി പടിഞ്ഞാറ്റിന്‍കരയില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ ഹരിയുടെ പര്യടന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പര്യടനം തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് ചൂട് വേനല്‍ച്ചൂടിനോളം കാഠിന്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്തിയതോടെ വാക്പോരും തുടങ്ങി.

publive-image

മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ തോമസ്‌ ഐസക്, എം എം മണി എന്നിവരൊക്കെ പാലായിലുണ്ട്. മുഖ്യമന്ത്രി 3 ദിവസം പാലായില്‍ ക്യാമ്പ് ചെയ്ത് പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നിര്‍വഹിക്കും.

publive-image

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ് യു ഡി എഫ് പ്രചരണ പരിപാടികളുടെ അമരത്തുള്ളത്.  പ്രതിപക്ഷ നേതാവും പാലായില്‍ ക്യാമ്പ് ചെയ്യുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, സംഘടനാ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, വി ഡി സതീശന്‍, കെ സുധാകരന്‍ എന്നിവരൊക്കെ പാലായിലെത്തുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

pala ele
Advertisment