Advertisment

ചെന്നൈയില്‍ അപകടത്തില്‍ മരിച്ച യുവ എഞ്ചിനീയര്‍ ലിസ്ബത്ത് സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ചു 

New Update

പാലാ:  കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ മരിച്ച ചെമ്മലമറ്റം വെള്ളൂക്കുന്നേല്‍ വി സി സെബാസ്റ്റ്യന്റെ മകള്‍ ലിസ്ബത്തിന്റെ (27) സംസ്കാരം നടത്തി. ഉച്ചകഴിഞ്ഞ് 3 ന് ചെമ്മലമറ്റം പന്ത്രണ്ട് ശീഹന്‍മാരുടെ പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ നേതൃത്വം നല്‍കി. വന്‍ ജനാവലി സാക്ഷ്യം വഹിച്ചു.

Advertisment

publive-image

അപകടത്തില്‍ സാരമായി പരിക്കേറ്റ ലിസ്ബത്തിന്റെ പിതാവ് സെബാസ്റ്റ്യന് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

3 മാസം മുമ്പ് മാത്രമായിരുന്നു ലിസ്ബത്തിന്റെ വിവാഹം. ചങ്ങനാശ്ശേരി കുറുമ്പനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസാണ് ഭര്‍ത്താവ്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനുള്ള ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിന് ചെന്നൈയിലെക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

publive-image

പിതാവ് സെബാസ്റ്റ്യനും ഭര്‍തൃപിതാവ് ജോസിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. ചെന്നൈ ഇന്‍ഫോസിസില്‍ എഞ്ചിനീയര്‍ ആയിരുന്നു ലിസ്ബത്ത്.

 

Advertisment