Advertisment

രണ്ടു ദിവസമായും വൈദ്യുതിയില്ല. മന്ത്രി എം എം മണിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ സെക്ഷന്‍ ഓഫീസില്‍ വിളിച്ചാല്‍ മതിയെന്ന് മറുപടി. സഹികെട്ടപ്പോള്‍ മണിമലയിലെ വീട്ടമ്മ വിളിച്ചത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ മൊബൈലില്‍. ഒരു മണിക്കൂറിനുള്ളില്‍ വൈദ്യുതിയുമെത്തി. ചെന്നിത്തലയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമവാസികള്‍

New Update

കോട്ടയം:  രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയത് വിളിച്ചറിയിച്ചിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് വരെ കൈമലര്‍ത്തിയതോടെ മണിമലയിലെ പഴയിടം സ്വദേശികള്‍ ഒടുവില്‍ ആശ്രയിച്ചത് പ്രതിപക്ഷ നേതാവിനെ.  വൈദ്യുതി മന്ത്രി എം എം മണിയെ വിളിച്ചിട്ടും പരിഹാരമാകാത്ത പ്രശ്നത്തിന് പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചതോടെ ഒരു മണിക്കൂറിനുള്ളില്‍ പരിഹാരമായി.

Advertisment

publive-image

മണിമല പഴയിടം ശോഭനാ ക്ലബ്ബ് മേഖലയിലെ ഇരുപതോളം കുടുംബങ്ങള്‍ക്കായിരുന്നു ചൊവ്വാഴ്ച രാത്രിയിലെ ഇടിയും മഴയും ഉണ്ടായ ശേഷം  വൈദ്യുതി മുടങ്ങിയത്.  പലതവണ മണിമല സെക്ഷന്‍ ഓഫീസില്‍ വിളിച്ചിട്ട് വിവരം പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. വ്യാഴാഴ്ചയായിട്ടും വൈദ്യുതി എത്താതെ വന്നതോടെ ഇവര്‍ നേരെ വൈദ്യുതി മന്ത്രി എം എം മണിയുടെ ഓഫീസിലേക്ക് വിളിച്ചു.

പഴയിടം ചന്ദ്രാലയത്തില്‍ ബിന്ദു ജയന്‍ എന്ന വീട്ടമ്മയാണ് മന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചത്. എന്നാല്‍ മന്ത്രിയുടെ ഓഫീസ് മറുപടി നിരാശാജനകമായിരുന്നു. മണിമലയിലെ സെക്ഷന്‍ ഓഫീസില്‍ വിളിച്ചറിയിക്കുക, അവര്‍ പരിഹരിച്ചുകൊള്ളും എന്നായിരുന്നു മറുപടി. 2 ദിവസമായി സെക്ഷന്‍ ഓഫീസില്‍ വിളിച്ച് മടുത്തിട്ടാണ് മന്ത്രിയെ തന്നെ വിളിച്ചതെന്ന് പറഞ്ഞിട്ടും മണിമലയില്‍ വിളിച്ചാല്‍ മതി എന്നായിരുന്നു കരണ്ട് പോകാത്ത നാട് വാഗ്ദാനം ചെയ്യുന്ന മന്ത്രിയുടെ ഓഫീസിന്റെ മറുപടി.

പഴയിടവും മണിമല സെക്ഷന്‍ ഓഫീസുമായി 18 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. അതിനിടെയാണ് ആരോ പറഞ്ഞ് ശോഭനയ്ക്ക് ഇന്നലെ വൈകുന്നേരം പ്രതിപക്ഷ നേതാവിന്റെ മൊബൈല്‍ നമ്പര്‍ കിട്ടുന്നത്. ഒട്ടും മടിക്കാതെ ശോഭന രമേശ്‌ ചെന്നിത്തലയെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. ഉടന്‍ വേണ്ടത് ചെയ്യാം എന്നായിരുന്നു മറുപടി. വൈകിയില്ല, ഒരു മണിക്കൂറിനുള്ളില്‍ പഴയിടത്തെ ട്രാന്‍സ്ഫോര്‍മറില്‍ തകരാറിലായ ഫ്യൂസ് ശരിയാക്കാന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി. പിന്നാലെ വൈദ്യുതിയുമെത്തി.

അതോടെ മന്ത്രിയെ വിളിച്ചിട്ടും നടക്കാത്ത കാര്യം നടത്തിയ സന്തോഷത്തില്‍ ശോഭനയും ഭര്‍ത്താവ് ജയനും ചേര്‍ന്ന്‍ അതെ നമ്പരില്‍ രമേശ്‌ ചെന്നിത്തലയെ വിളിച്ച് നന്ദിയും പറഞ്ഞു.

Advertisment