Advertisment

പൂവരണിയിൽ ശബരിമല തീർത്ഥാടക വാഹനം മതിലിലിടിച്ച് 17 പേർക്ക് പരിക്ക്

author-image
സുനില്‍ പാലാ
Updated On
New Update

കോട്ടയം:  പൂവരണിയിൽ ശബരിമല തീർത്ഥാടക വാഹനം മതിലിലിടിച്ച് 17 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നുച്ചയ്ക്ക് 12.45 ഓടെ ആയിരുന്നൂ അപകടം.

Advertisment

publive-image

മല യാത്ര കഴിഞ്ഞ് തമിഴ്നാട് മധുരയിലേക്ക് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പൂവരണി, മൂലേത്തുണ്ടി ഇട റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പൊടുന്നനെ കയറി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിയപ്പോൾ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

publive-image

ബസ് ബൈക്കിൽ തട്ടി. പൂവരണി സ്വദേശികളായ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

Advertisment