Advertisment

എസ് എഫ് ഐയ്ക്ക് വേണ്ടി പി എസ് സി ദാസ്യ വേല നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

കോട്ടയം: അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിന് തൊഴിലന്വേഷകരെ വഞ്ചിച്ച് എസ് എഫ് ഐ ക്ക് വേണ്ടി ദാസ്യവേല നടത്തുകയാണ് ഭരണഘടനാ സ്ഥാപനമായ പി എസ് സി ചെയ്യുന്നതെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കഠിന പരിശ്രമത്തിലൂടെ പരീക്ഷയെഴുതി കാത്തിരിക്കുന്ന ചെറുപ്പക്കാർ ജോലിക്കായി എസ് എഫ് ഐ യിൽ ചേരേണ്ട ഗതികേടിലാണെന്നും സജി കുറ്റപ്പെടുത്തി.

Advertisment

publive-image

വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ നിർമിക്കലും, പരീക്ഷാ പേപ്പർ അട്ടിമറിയും ശീലമാക്കിയ എസ് എഫ് ഐ വ്യാജ നോട്ടടി കൂടി നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും, കേരളത്തിലെ സർക്കാർ കോളേജുകളുടെയും, യൂണിവേഴ്സിറ്റി കോളേജുകളുടെയും ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്ന എസ് എഫ് ഐ ഗുണ്ടകളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കണമെന്നും സജി ആവശ്യപ്പെട്ടു.

publive-image

വിശ്വാസ്യത നഷ്ടപ്പെട്ട പി എസ് സി ചെയർമാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച പി എസ് സി അപേക്ഷാ ഫോറം കത്തിക്കലും, പി എസ് സി മന്ദിരത്തിന്റെ ചിതയൊരുക്കൽ സമരവും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജന. സെക്രട്ടറി എം മോനിച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അഡ്വ.ജയ്സൻ ജോസഫ്‌, ജൂണി കുതിരവട്ടം, ജെയ്സ് വെട്ടിയാർ, വി. ആർ രാജേഷ്, സാബു പീടിയേക്കൽ, ജോയി സി കാപ്പൻ, ബോബൻ മഞ്ഞളാമല, സെബാസ്റ്റ്യൻ കാശാംകാട്ടിൽ, എ ബി പൊന്നാട്ട്, പ്രസാദ് ഉരുളികുന്നം, രാജൻ കുളങ്ങര, ജോണിച്ചൻ പൂമരം, ഷിനു പാലത്തുങ്കൽ , രാജേഷ് ഉമ്മൻ കോശി,ജോബി ജോൺ തീക്കുഴിവേലിൽ, സനു മാത്യു, ഷിജു പാറയിടുക്കിൽ, ലൈറ്റസ് മാണി തുടങ്ങിയവർ പ്രസംഗിച്ചു.

publive-image

 

Advertisment