Advertisment

യോഗം ബഹിഷ്കരിച്ചത് ജോസ് വിഭാഗത്തിന്റെ യു ഡി എഫ് വിരുദ്ധ നിലപാടുകൾ വെളിച്ചത്തു കൊണ്ടുവരുവാൻ: സജി മഞ്ഞകടമ്പിൽ

New Update

കോട്ടയം:  യു ഡി എഫിലെ ധാരണ പ്രകാരം 6 കൗൺസിലർമാർ ഉള്ള കേരളാ കോൺഗ്രസ് (എം) ന് ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർമാൻ സ്ഥാനം ജോസ് കെ.മാണി വിഭാഗക്കാരനായ ഏക കൗൺസിലർ കൈമാറണം എന്ന് യു ഡി എഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും വിട്ടു നൽകാതെ ധിക്കാരം കാണിക്കുന്നതും,

Advertisment

publive-image

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ധാരണ പ്രകാരം കേരളാ കോൺഗ്രസ് (എം) ലെ മറിയാമ്മ ജോസഫിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫിലെ 7 അംഗങ്ങൾ ഒപ്പിട്ട് ജോസ് വിഭാഗത്തിന് കത്ത് കൊടുത്തിട്ടും സ്ഥാനം കൈമാറാതെ വിശ്വാസ വഞ്ചന നടത്തുന്നത് വെളിച്ചത്ത് കൊണ്ടുവരുന്നതിനാണ് യു ഡി എഫ് യോഗം ബഹിഷ്ക്കരിച്ചത് എന്ന് കേരളാ കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടവിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് യു ഡി എഫ് യോഗങ്ങളിലും ഈ വിഷയം ഉന്നയിച്ചപ്പോൾ സംസ്ഥാന യു ഡി എഫ് വിഷയം കൈകാര്യം ചെയ്യുമെന്ന ഉറപ്പിൽ സംയമനം പാലിച്ച കേരളാ കോൺഗ്രസ് (എം) നെയും , യു ഡി എഫിനെയും വെല്ല് വിളിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഉൾപ്പടെ മുൻധാരണയുള്ള ഒരു സ്ഥാനങ്ങളും വിട്ടു നൽകില്ല എന്ന ജോസ് വിഭാഗത്തിന്റെ പ്രസ്ഥാവന യു ഡി എഫിനെ തകർക്കാനും എൽ ഡി എഫിലേയ്ക്ക് കടന്ന് കൂടാനും വേണ്ടിയുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്നും സജി ആരോപിച്ചു.

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സഹകരണ ബാങ്കുകളിലും, എൽ ഡി എഫുമായി ചേർന്ന് ഭരണം പങ്കിടുകയും ചെയ്യുന്ന ജോസ് വിഭാഗം യു ഡി എഫിന്റെ കടക്കൽ കത്തിവച്ചിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

മുമ്പ് കോട്ടയം ജില്ലാ പഞ്ചായത്തിൽ സി പി എമ്മിനെ കൂട്ട് പിടിച്ച് കോൺഗ്രസിന്റെ പ്രസിസൻറ് സ്ഥാനാർത്ഥിയെ അട്ടിമറിക്കുകയും, സുൽത്താൻ ബത്തേരി നഗരസഭയിൽ സി പി എം പിൻതുണയോടെ മുൻസിൽ ചെയർമാനായി ഇപ്പോഴും തുടരുന്ന ജോസ് വിഭാഗത്തെ യു ഡി എഫിൽ നിന്നും പുറത്താക്കണമെന്നും സജി ആവശ്യപ്പെട്ടു.

യു ഡി എഫ് നിർദ്ദേശം ലഘിച്ച് തങ്ങൾക്ക് അവകാശപ്പെട്ട സ്ഥാനങ്ങൾ വിട്ടുതരാൻ തയ്യാറാകാത്ത ചതിയൻമാരായ ജോസ് പക്ഷത്തിനെതിരെ പരാതി പറയേണ്ട വേധി യു ഡി എഫ് യോഗമാണെന്ന ഉറച്ച ബോദ്ധ്യമുള്ളതുകൊണ്ട് തന്നെയാണ് വിഷയം അവതരിപ്പിച്ചതെന്നും സജി പറഞ്ഞു.

ഡിസംബർ 31 ന് ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർമാൻ രാജി വയ്ക്കും എന്ന് മാധ്യമങ്ങളുടെ മുന്നിൽ ജോസ് കെ മാണി പ്രസ്ഥാപിച്ചിട്ടും വാക്കു വ്യത്യസം കാട്ടിരാജി വയ്ക്കാതിക്കതിരുന്നതിനാൽ,

ജനുവരി 3ന് എറണാകുളത്ത് ചേർന്ന യു ഡി എഫ് യോഗത്തിൽ നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ തേതാവ് രമേശ് ചെന്നിത്തലയും, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫും, ഡെപ്യൂട്ടി ചെയർമാൻ സി എഫ് തോമസും, ജനറൽ സെക്രട്ടറി ജോയി എബ്രഹം എക്സ് എം പിയും ,മോൻസ് ജോസഫ് എം എൽ എയും ഉൾപ്പടെ ഉളള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജനുവരി 6 ന് സ്ഥാനങ്ങൾ രാജിവച്ച് മാന്യത കാണിക്കണം എന്ന് വീണ്ടും ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടിട്ടും യു ഡി എഫ് നിർദേശം അവഗണിച്ച,

യു ഡി എഫിനെ ഒറ്റുകൊടുക്കുന്ന ചതിയൻമാരായ ജോസ് വിഭാഗക്കരോടെപ്പം വേദി പങ്കിടാൻ ഇല്ല എന്നു പറഞ്ഞ് പാർട്ടി നിർദ്ദേശാനുസരണം യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്ന തന്നെ യു ഡി എഫ് നേതാക്കൾ കുറ്റപ്പെടുത്തുകയും, ശ്വസിക്കുകയും ചെയ്തു എന്ന ജോസ് വിഭാഗത്തിന്റെ .നുണപ്രചരണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സജി പറഞ്ഞു.

Advertisment