Advertisment

സുനിൽ പാലായ്ക്ക് പരിസ്ഥിതി മാധ്യമ അവാർഡ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ഇന്ത്യ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യമ അവാർഡ് കേരള കൗമുദി റിപ്പോർട്ടർ സുനിൽ പാലായ്ക്ക്.

Advertisment

ക്യാഷ് പ്രൈസും പ്രശംസാ പത്രവും, ഫലകവുമുൾപ്പെടുന്ന അവാർഡ് ഇന്ന് രാത്രി 8 ന് കോട്ടയം ഐ.എം. എ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു സമ്മാനിക്കുമെന്ന് ഇന്ത്യ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരളാ കോട്ടയം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

publive-image

എല്ലാ വർഷവും മാർച്ച് 6-ന് ആഘോഷിക്കുന്ന ഡെന്റിസ്റ് ദിനാഘോഷ ഭാഗമായാണ് അവാർഡ് വിതരണമെന്ന് ഡെന്റൽ അസോസിയേഷൻ  പ്രസിഡന്റ് ഡോ. രാജു സണ്ണി കുറിച്ചിയിൽ ,സെക്രട്ടറി ഡോ. നിതിൻ ജോസഫ് ഡോ.എബി മാത്യു, ഡോ.സുബി എലിസബത്ത് എന്നിവർ അറിയിച്ചു .മീനച്ചിലാറും, കിഴക്കൻ മലനിരകളും ഉൾപ്പെടെ പരിസ്ഥിതി സംബന്ധിയായി സുനിൽ പാലാ ഇതേ വരെ എഴുതിയ നിരവധി റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്.

ദന്ത സംരക്ഷണ സംബന്ധിയായ മികച്ച റിപ്പോർട്ടിനുള്ള പുരസ്ക്കാരം മലയാള മനോരമ ആരോഗ്യം മാസികയിലെ ആർ.കൃഷ്ണരാജിനും , ഈ മേഖലയിൽ ദൃശ്യ മാധ്യമ പുരസ്ക്കാരം എ.സി.വി.യിലെ എസ്. നാരായണനും നൽകും.

കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്തുള്ള സുനിൽ പാലാ, ഒരു വ്യാഴവട്ടത്തോളം മാതൃഭൂമി ലേഖകനായിരുന്നു. മീനച്ചിലാറിനെക്കുറിച്ച് മാതൃഭൂമിയിൽ എഴുതിയ പരമ്പര കേരള നിയമസഭയിൽ വരെ ചർച്ചയായിരുന്നു.

സ്റ്റാർ വിഷൻ കോട്ടയം ജില്ലാ ചാനലിലെ ആദ്യ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

2009 മുതൽ കേരള കൗമുദി ലേഖകനാണ്. വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിന് എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ള സുനിലിന്റെ പല സ്റ്റോറികളും പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക് പഠനവിഷയവുമായിട്ടുണ്ട്.

സത്യം ഓൺലൈനിലും സ്ഥിരമായി വാർത്തകൾ റിപ്പോർട്ട് ചെയ്തു വരുന്നു.

പാലാ പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്. തുടർന്ന് പ്രസ്സ് ക്ലബ് ഭരണസമിതി സെക്രട്ടറിയുമായി.

1998-ൽ അടുക്കം ജനകീയ കൂട്ടായ്മ പുരസ്ക്കാരം, 2001-ൽ മലപ്പുറം കെ.എം. ഹംസ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ്, തുടർന്ന് മീനച്ചിൽ നദീ സൗഹൃദ സമിതി പുരസ്ക്കാരം, സ്റ്റോണേജ് നേച്ചർ ക്ലബ്ബിന്റെ ആദരവ്, പാറേക്കാവ് ദേവസ്വം പുരസ്ക്കാരം, ഭക്തി ഗാന രചനയ്ക്ക് കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ബഹുമതി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

പാലാ സൗഹൃദയ സമിതി സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി പബ്ലിസിറ്റി ചെയർമാനും, കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം പബ്ലിസിറ്റി കോ- ഓർഡിനേറ്ററുമായി പ്രവർത്തിക്കുന്നു.

ഏഴാച്ചേരി തുമ്പയിൽ രാമകൃഷ്ണൻ നായരുടെയും വിധു രമണിയുടെയും മകനാണ്. അധ്യാപികയായ ശ്രീജാ പി. നായരാണ് ഭാര്യ. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയും, പ്രമുഖ ബാല മജീഷ്യനും, സിനിമാ ബാലതാരവുമായ കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്ണയാണ് മകൻ.

Advertisment