Advertisment

സി.കെ. പത്മനാഭനെതിരെ കേസെടുക്കണം: യൂത്ത്ഫ്രണ്ട് (എം)

New Update

കോട്ടയം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളും, രാജീവ്ഗാന്ധിയുടെ മക്കളും കോൺഗ്രസിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധി വയനാട്ടിൽ എത്തിയാൽ സുന്ദരിയായ അവരുടെ സൗന്ദര്യം ആസ്വദിക്കാൻ താനും വയനാട്ടിൽ പോകും എന്ന വില കുറഞ്ഞ പ്രസ്ഥാവന ഇറക്കി ഇന്ത്യൻ സ്ത്രീത്വത്തെ അപമാനിച്ച ബി ജെ പിയുടെ കണ്ണുർ പാർലമെന്റ് സ്ഥാനാർത്ഥി സി.കെ. പത്മനഭനെതിരെ വനിതാ കമ്മീഷൻ സ്വമേധയ കേസ് എടുക്കണമെന്നും, അദ്ദേഹത്തേപ്പോലുള്ള ഞരമ്പ് രോഗികളെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിവാക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറകണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

publive-image

ഈ വിഷയത്തിൽ കേരളത്തിലെ സ്ത്രീ സമൂഹവും, യു ഡി എഫ് നേതൃത്വവും ശക്തമായി പ്രതികരിക്കണമെന്നും സജി അഭിപ്രായപ്പെട്ടു.

Advertisment