Advertisment

ലിങ്കൻ എബ്രഹാമിന്റെ ദുരൂഹ മരണത്തെക്കുറിച്ചും അന്വേഷണം നടത്തണം - ഹഫീസ്

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി: സ്വപ്നാ പ്ലാന്റേഷൻ ഉടമയായിരുന്ന റിട്ടയേർഡ് റയിൽവേ മജിസ്ട്രേറ്റ് ലിങ്കൻ എബ്രഹാമിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് എ എച്ച് ഹഫീസ് ആവശ്യപ്പെട്ടു.

Advertisment

ട്രസ്റ്റിന് കൈമാറിയ ലിങ്കന്റെ സ്വത്തുക്കൾ തന്റെ സഹോദരൻ ഫിലോമിൻ എബ്രഹാമിന്റെ പേരിലേക്ക് വ്യാജ ഒസ്യത്തിലൂടെ മാറ്റി 179-മത്തെ ദിവസമാണ് ലങ്കൻ മരണപ്പെടുന്നത്. ഇദ്ദേഹത്തിന് അമിത തോതിൽ ഉറക്കഗുളികകൾ നൽകിയിരുന്നതായി തൊഴിലാളികൾ വെളിപ്പെടുത്തുയിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിർമ്മിച്ച ഒസ്യത്തിൽ ഇതു തന്റെ അവസാന ഒസ്യത്താണ് എന്നും കൂട്ടിച്ചേർത്തത് മരണത്തിലെ ദുരൂഹത ബലപ്പെടുത്തുന്നതാണ്.

ലിങ്കൻ മരണപ്പെട്ട് 28 ദിവസം പൂർത്തിയാവുന്നതിനു മുൻപ് തന്നെ യഥാർത്ഥ ഒസ്യത്ത് പ്രകാരമുള്ള ട്രസ്റ്റ് അംഗങ്ങൾക്കും, തൊഴിലാളികൾക്കുമെതിരെ നിരവധി കള്ളക്കേസുകൾ താമരശ്ശേരി പോലീസിൽ നൽകിയിരുന്നു. ലിങ്കന്റെ മരണത്തിനു മുൻപ് നടത്തിയ രക്ത പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ ലെഡ്ഡിന്റെ അംശം അമിതമായി കണ്ടെത്തിയതായ മെഡിക്കൽ റിപ്പോർട്ടുമുണ്ട്. ഇതെല്ലാം മരണത്തിലെ ദുരൂഹത ശക്തിപ്പെടുത്തുന്നതാണ്.

വ്യാജ ഒസ്യത്ത് നിർമ്മിച്ച് ട്രസ്റ്റ് ഭൂമി കോൺഗ്രസ്സ് നേതാക്കളും, ട്രസ്റ്റ് അംഗങ്ങളും തട്ടിയെടുത്തതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും അഫീസാണ്.

Advertisment