Advertisment

സേവ് ആസാം: സൈക്കിള്‍ ചവിട്ടി വിദ്യാര്‍ത്ഥികളായ ഇര്‍ഷാദും തല്‍ഹയും കശ്മീരിലേക്ക് പുറപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ആസാം ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദുരിതമനുഭവിക്കുന്ന 'ആസാമിനെ സഹായിക്കുക' എന്ന സന്ദേശവുമായി കോഴിക്കോട് മുക്കത്ത് നിന്നും രണ്ടു വിദ്യാര്‍ഥികള്‍ സൈക്കിള്‍ ചവിട്ടി കശ്മീരിലേക്ക് യാത്ര പുറപ്പെട്ടു.

Advertisment

publive-image

യാത്രക്ക് വയനാട് ചുരത്തില്‍ ഉഷ്മള യാത്രയപ്പ് നല്‍കി. ലക്കിടി പോലിസ് കോണ്‍സ്റ്റബിള്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. നാഷണല്‍ ഗ്രീന്‍ കോര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എ ജോണ്‍സണ്‍ സംഭാവന നല്‍കി ആസാം ദുരിതാശ്വാസഫണ്ട് ഉദ്ഘാടനം ചെയ്തു. ചുരം മഴയാത്ര സംഘാടക സമിതി അംഗങ്ങളായ കെ.പി.യു അലി, മജീദ് പുളിക്കല്‍, ഡിസൈനര്‍ സാലിം ജീറോഡ്, പി രമേശ് ബാബു എന്നിവര്‍ സംസാരിച്ചു.

മുക്കം പന്നിക്കോട് സ്വദേശി തല്‍ഹത്ത് പാണക്കാടന്‍, അരീക്കോട് സ്വദേശി ഇര്‍ഷാദ് മരക്കാര്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രതികൂല കാലാവസ്ഥ വകവെക്കാതെ അതി സാഹസിക സൈക്കിള്‍ സഞ്ചാരം നടത്തുന്നത്. ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇര്‍ഷാദ്. മൈസൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, നിസാമാബാദ്, നാഗ്പൂര്‍, ത്സാന്‍സി, ആഗ്ര, ഡല്‍ഹി തുടങ്ങിയ പ്രമുഖ ചരിത്ര നഗരങ്ങളിലൂടെ യാണ് കടന്നുപോവുക.

publive-image

യാത്രയില്‍ ആസാം ദുരിതാശ്വാസ ഫണ്ടിലേക്ക് പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന തുക സര്‍ക്കാറിനെ ഏല്‍പിക്കും. അറുപത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ സഞ്ചാരം മഴയും വെയിലും വകവെക്കാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ച് സന്ദേശവുമായി കശ്മീരില്‍ സമാപിക്കും.

മഹാപ്രളയങ്ങള്‍ക്കും പ്രകൃതി നാശത്തിനും മുഖ്യഹേതു പ്രകൃതി ചൂഷണമാണന്നും ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ നാടിനെ രക്ഷിക്കാനാവുമെന്നും തല്‍ഹത്ത് പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളെ അടുത്തറിയല്‍ പ്രകൃതി സൗഹൃദ ജീവിതം പ്രചരിപ്പിക്കാല്‍ എന്നിവയും ഈ യാത്രയിലൂടെ ലക്ഷ്യം വയ്ക്കുന്നതായി ഇരുവരും പറഞ്ഞു.

Advertisment