Advertisment

കെപിസിസിയ്ക്ക് ജംബോ കമ്മിറ്റി വേണ്ടെന്ന് ഉന്നത നേതാക്കള്‍ക്കിടയില്‍ ധാരണ ! ജനറല്‍ സെക്രട്ടറിമാര്‍ 15 ല്‍ ഒതുങ്ങിയേക്കും ! മികച്ച പ്രകടനം കാഴ്ചവച്ച ടി എന്‍ പ്രതാപനെയും വി കെ ശ്രീകണ്ഠനെയും മാറ്റരുതെന്നും ആവശ്യം. പകരം 5 ദുര്‍ബല ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം !  

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കെ പി സി സി പുനസംഘടനയില്‍ ജംബോ കമ്മിറ്റി ഒഴിവാക്കണമെന്നതില്‍ നേതൃതലത്തില്‍ ധാരണ.  ഇതോടെ ആസന്നമായ പുനസംഘടനയില്‍ ബ്രുഹത് കമ്മിറ്റി ചുമതലയേല്‍ക്കാനുള്ള സാധ്യത മങ്ങി.  എന്നാല്‍ പുതിയ പുനസംഘടനയില്‍ യുവത്വത്തിനും അര്‍ഹാതയ്ക്കും എത്രമാത്രം പ്രാധാന്യം ലഭിക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

Advertisment

publive-image

ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും എണ്ണ൦ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ധാരണ ആയിട്ടുണ്ട്‌.  എന്നാല്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണവും 15 ലും സെക്രട്ടറിമാരുടെ എണ്ണം 20 വരെയെങ്കില്‍ നിജപ്പെടുത്താനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കെ പി സി സി നിര്‍വ്വാഹക സമിതിയുടെ എണ്ണത്തിന്റെ കാര്യത്തിലും ധാരണ ഉണ്ടാകേണ്ടതുണ്ട്.

ഇതിനൊപ്പം എം പിമാരായി തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍, പാലക്കാട് ഡി സി സി അധ്യക്ഷന്മാരെ ഇപ്പോള്‍ മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തിലും ധാരണയിലെത്തിയിട്ടില്ല. രണ്ടു ജില്ലകളില്‍ നിന്നും യു ഡി എഫും കോണ്‍ഗ്രസും തൂത്തെറിയപ്പെട്ട നിലയിലായിരുന്നു.

പാലക്കാട് വി കെ ശ്രീകണ്ഠനും തൃശൂരില്‍ ടി എന്‍ പ്രതാപനും ഡി സി സി അധ്യക്ഷന്മാരായി വന്നശേഷമാണ് ഇരു ജില്ലകളിലും പാര്‍ട്ടി സംവിധാനം ഉയര്‍ത്തെഴുന്നേല്‍ക്കുകയും വന്‍ വിജയം നേടുകയും ചെയ്തതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇരുവരെയും മാറ്റി നിര്‍ത്തിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയായി മാറുമോ എന്ന ഭയം ശക്തമാണ്.

എന്നാല്‍ ഇവരെ മാറ്റുന്നതിനേക്കാള്‍ പ്രധാനം ദുര്‍ബലമായ ഡി സി സി അധ്യക്ഷന്മാരെ മാറ്റി നിര്‍ത്തി അവിടെ ശക്തമായ നേതൃത്വം കൊണ്ടുവരികയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.  കാസര്‍കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ഡി സി സികളാണ് ദുര്‍ബല പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

 

Advertisment