Advertisment

വിശ്വാസ സംരക്ഷണ ജാഥയെ പരിഹസിച്ച വി ഡി സതീശനെതിരെ നടപടി ഉറപ്പായി ! പാര്‍ട്ടിയേക്കാള്‍ വലിയ നേതാക്കളെ വേണ്ടെന്ന നിലപാടിലുറച്ച് മുല്ലപ്പള്ളി !

New Update

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ കെ പി സി സിയുടെ പ്രഖ്യാപിത നിലപാടിനെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ നടപടിയുണ്ടായേക്കും.  16 ന് ചേരുന്ന അടിയന്തിര രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ സതീശന്റെ വേറിട്ട നിലപാട് ചര്‍ച്ച ചെയ്യും.

Advertisment

publive-image

തുടര്‍ന്ന്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനം. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പക്ഷത്തിനൊപ്പമാണ് കോണ്‍ഗ്രസ് എന്ന് കെ പി സി സിയും യു ഡി എഫും പ്രഖ്യാപിച്ചതാണ്.

publive-image

എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും തന്റെ നിലപാട് സ്ത്രീ പ്രവേശനത്തിനനുകൂലമാണെന്ന് പറഞ്ഞിട്ടും അതും തള്ളിയാണ് വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്ത് കെ പി സി സി വിശ്വാസ പക്ഷത്തോടൊപ്പം ചേര്‍ന്ന് യുവതീ പ്രവേശനത്തെ എതിര്‍ത്തത്.  എന്നാല്‍ സതീശന്‍ തുടക്കം മുതല്‍ ഈ നിലപാടിനെതിരാണ്.

publive-image

മാത്രമല്ല, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി വരുന്ന വിശ്വാസ സംരക്ഷണ ജാഥയെ പരിഹസിച്ചു സതീശന്‍ രംഗത്തെത്തിയിരുന്നു. ഇതാണ് നടപടിയെടുക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതരാക്കുന്നത്.

publive-image

പാര്‍ട്ടിയേക്കാള്‍ വലിയവരാകാന്‍ നോക്കുന്നവരെ പാര്‍ട്ടിക്കും വേണ്ടെന്ന ശക്തമായ നിലപാടാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്. ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ പിന്തുണയും മുല്ലപ്പള്ളിക്കുണ്ട്. അതിനാല്‍ വി ഡി സതീശനോട് മാത്രമായി വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് മുല്ലപ്പള്ളിക്ക്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്റുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.

publive-image

Advertisment